Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

[Use IE to read this post properly. You may use Mashithantu to write back.]

വിവിധ തരം bug കളെ പറ്റി ഒരു അവലോകനം.

ക്ഷത്രിയന്‍ ബഗുകള്‍.
"ക്ഷത്രിയന് സാവു കടയ്യാത്" - വിജയകാന്ത്, തമിഴ് സിനിമാനടന്‍.

വളരെ അപൂര്‍വമായി കണ്ടുവരുന്ന ശക്തികൂടിയ ഇനങ്ങളാണിവ. ഒരിക്കല്‍ system ത്തില്‍ കടന്നു കൂടിയാല്‍ പിന്നെ ഇവറ്റകളെ തല്ലിപുറത്താകാന്‍ ബുദ്ധിമുട്ടാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവറ്റകള്‍ പൊങ്ങി വരും. മിക്കവാറും അതിന്റെ പുറത്തു work ചെയ്യുന്ന എഞ്ചിനിയറുടെ വാര്‍ഷിക appraisal ഇവറ്റകള്‍ കാരണം കുത്തനെ താഴെ പോകാന്‍ സാധ്യതയുണ്ട്.

സദാം ബഗുകള്‍
ഇവരും ഭയങ്കരന്മാരണ്. ഒരു വ്യത്യാസം മാത്രം. ഇവരെ കൊല്ലേണ്ട വിധം എല്ലാ ബുഷ്-കള്‍ക്കും അറിയാം. പക്ഷെ അവരെ തൊട്ടാല്‍ തൊടുന്നവന്‍ വിവരം അറിയും. അതുവരെ മാന്യന്മാരയിരുന്ന ഒരു പറ്റം bugകളുടെ ആക്രമണം പേടിച്ച്... "ഇപ്പൊ കൊല്ലും... കൊല്ലാന്‍ പോവുകയാണ്" എന്ന പല്ലവി ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതു Manager മാരെ തൃപ്തിപെടുത്താന്‍ ഉതകുന്നതായതിനാല്‍ പല engineer മാരും ഈ വഴിക്കു പൊതുവെ രക്ഷപെടാറുണ്ട്. വിദഗ്ദഭാഷയില്‍ {Technically speeking} ഈ ബഗിനെ close ചെയ്തു എന്നു പറയും.

ചാവേര്‍ ബഗുകള്‍
ഇവര്‍ പ്രത്യക്ഷപെട്ടാല്‍ engineer റുടെ തലയെടുക്കാനുള്ള ഭാവമായിരിക്കും. CAP case എന്ന ഓമനപേരില്‍ ഒരു report number ഇവര്‍ക്കുണ്ടാവും. CAP case എന്നു പറഞ്ഞാല്‍ engineer രുടെ 'തൊപ്പി' തെറിക്കാവുന്ന case എന്നര്‍ത്ഥം.ഗതി കെട്ടാല്‍ ഇവരെ hardware issue ആയി പ്രഖ്യാപിച്ച് ഒഴിവാക്കുന്നതാണ് സ്വതവേ കണ്ടു വരുന്ന ഒരു പ്രവണത.

അഭിമാന ബഗുകള്‍.
ചില ബഗുകള്‍ അങ്ങിനെയാണ്. അഭിമാനം പണയപ്പെടുത്താന്‍ ഇവര്‍ തയ്യാറല്ല. ആദ്യം അവറ്റകള്‍ തന്നെ ശരിപ്പെടുത്താന്‍ നിയോഗിച്ചിട്ടുള്ള engineer രുടെ പേരു നോക്കും. engineer രെ ഇഷ്ടപെടാത്തതു കൊണ്ടോ എന്തോ അവര്‍ സ്വയം അങ്ങു തൂങ്ങി ചാവും. ഇതു അതേ പടി manager റോട് പറയാനുള്ള നാണക്കേടു കൊണ്ട് ..."ഓ ആ ബഗ് unreproducible അയിരുന്നു" എന്നു കാച്ചും.

ഓല പാമ്പുകള്‍.
വരുന്ന വരുവു കണ്ടാ തോന്നും ഇവന്‍ മൂര്‍ഖന്റെ അടുത്ത ബന്ധുവാണെന്നു. അടുത്തെത്തി കഴിഞ്ഞാലാണു മനസിലാവുക ഇതു വെറും ഓല പാമ്പാണെനന്‍. ഉടനെ തന്നെ അതിനെ ചുള്ളി കമ്പ് കൊണ്ട് തല്ലി കൊല്ലും. Junk ചെയ്യുമെന്ന്.

മച്ചാന്‍ ബഗുകള്‍
ചില ബഗുകള്‍ അങ്ങിനെയാണു. മച്ചാന്‍ മച്ചാന്മാരാണ്. ഒരാളെ കുഴിച്ചു മൂടാന്‍ സാധിച്ചാല്‍ മറ്റവന്‍ താനേ കീഴടങ്ങും. ഇവര്‍ Duplicate bugs ആണെന്നും ചില വിദഗ്ദ പക്ഷവുമുണ്ട്.

അടികുറിപ്പ്: ഈ ബ്ലോഗ് അടിച്ചുകയറ്റി കൊണ്ടിരിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നു ഫോണ്‍ !!!
"എടാ ഞാന്‍ ഒരു 'പേരുവിവരപട്ടിക' അയച്ചിട്ടുണ്ട്. നിനക്കു താത്പര്യം തോന്നുന്ന പെണ്ണിന്റെ പേര്‍ പെട്ടന്നു തന്നെ എന്നെ അറിയിക്ക്. ഞാന്‍ പെണ്ണിന്റെ വീട്ടുകാരുമായി ആലോചിക്കാം !!"
ആഹാ... എന്റെ ജീവിതത്തിലേക്കുള്ള ബഗ് തിരഞ്ഞെടുക്കാന്‍ ഒരു കനകാവവസരം !!!

3 comments:

ഹ..ഹ..അതുമൊരു ബഗ്ഗാണെന്നുറപ്പിച്ചോ ??

ഞാനൊരു 'അഡ്മിറല്‍'ബഗ്ഗ്‌ .[ഫുള്ളിനു 195/-രൂപ ഇന്‍ഡ്യന്‍ മണി.]

Firefox 2.0 works fine too