Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

ഞാന്‍ ഒരു GEC, TCR ലെ മുന്‍ വിദ്യാര്‍ത്ഥിയാണ്.

SFI എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മവരിക, കോളേജിന്റെ പ്രധാന ഗോവണിപടിയില്‍ എല്ലാവരേയും എതിരേല്‍ക്കാന്‍ പാകത്തിനു പ്രദര്‍ശിപ്പിച്ചിരിക്കുന്ന സമരാഭിവാദ്യങ്ങള്‍ ആണ്.

രണ്ടാമതായി ഓര്‍മ്മവരുന്നതു, SFI യുടെ Exam Fee കൗണ്ടര്‍ ആണ്. തികഞ്ഞ ഉത്തരവാദിത്വത്തോടു കൂടി വിദ്യാര്‍ത്ഥികളുടെ improvement/suppli പരീക്ഷ ഫീ ശേഖരിച്ച്, സമയാസമയങ്ങളില്‍ യൂണിവേഴ്സിറ്റിയില്‍ അടച്ച്, വന്‍ സേവനം കാഴ്ചവച്ചിട്ടുണ്ട് ഈ വിദ്യാര്‍ത്ഥി സംഘടന !

മൂന്നാമതു... സമരങ്ങള്‍ തന്നെ! കോളേജില്‍ വന്നുകയറിയാല്‍ ആദ്യം അന്വേഷിക്കുന്നതു സമരമുണ്ടോ എന്നാണ്. ഇല്ലെന്നു കേട്ടാല്‍ കുറച്ചു വിഷമം (മടി പിടിച്ചു പോയില്ലേ). പിന്നെ കുറച്ചു ദേഷ്യമാണ്.. ഹോസ്റ്റലില്‍ വെള്ളം വരുന്നതിനോട്... മെസ്സിലെ ഭക്ഷണം കഴിക്കാവുന്ന പരുവത്തില്‍ കൊടുത്തതുകൊണ്ട്... പെട്രോളിന്റെ വില കൂടാത്തു കൊണ്ട്... കൊല്ലത്തോ ...atleast കൊയിലാണ്ടിയിലോ ഏതെങ്കിലും ഒരു സഖാവിനെ ഒരുത്തനും കൈവെയ്കാത്തതു കൊണ്ട്... 'പ്ലൂട്ടോ' യെ 'നവഗ്രഹ'ത്തില്‍ നിന്ന് പുറത്താക്കാത്തതു കൊണ്ട്... അങ്ങിനെ പലതുകൊണ്ടും ;-)

പിന്നെ ഓര്‍മ്മയിലുള്ളത്... wipro കാമ്പസ്സ് റിക്രൂട്ട് മാമാങ്കമാണ്. വന്ന ഉദ്യോഗസ്ഥര്‍ കണ്ടതു കൈലി മുണ്ടും ചുറ്റി, ടൂത്ത് ബ്രഷ് കടിച്ചു പിടിച്ച്, ബക്കറ്റും കൈയിലേന്തി നടക്കുന്ന 'ഒരു കൂട്ടം വിദ്യാര്‍ത്ഥി' കളേയാണ്. (ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്നേ പറയാവൂ എന്നു ചങ്ങനാശ്ശേരി സംഭവം എന്നെ ഓര്‍മ്മപെടുത്തുന്നു). പാവം സീനിയേഴ്സ് ..അവര്‍ക്കു പോയി!. സോറി വന്നവര്‍ വണ്ടി കയറി പോയി.

റാഗ്ഗിങ്ങ് ഇവര്‍ക്കു നിഷിദ്ധമാണ്... ഏതേങ്കിലും സംഭവം പുറത്തറിഞ്ഞാല്‍ മാത്രം. അല്ലെങ്കില്‍ ഇവര്‍ക്കു മുന്നിലും നടക്കും ഈ പറഞ്ഞ സംഭവം (ഹോസ്റ്റലില്‍ മാത്രം കേട്ടോ)

ഇനി ഇലക്ഷന്‍ ജയിക്കുന്നതെങ്ങിനെ എന്നു നോക്കാം !
അത്യാവശ്യം ജയിക്കാനുള്ള വകുപ്പ് ഇവര്‍ക്കു തന്നെയുണ്ട്. പക്ഷേ ചെറിയപേടിയുണ്ടിവര്‍ക്കു... തോല്‍ക്കുന്നതു് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തകാര്യമാണ് സഖാക്കള്‍ക്ക്. അപ്പോള്‍ എന്തു ചെയ്യും ! ഭീഷിണി പ്പെടുത്തുമോ? no no no. സ്ഥനാര്‍ത്ഥിയെ ഭീഷിണിപെടുത്തിയാല്‍ എതിര്‍പാര്‍ട്ടി ഇളകിവശാവില്ലേ? ...

അതുകൊണ്ടു സ്ഥാനര്‍ത്ഥിയുടെ പ്രിയ മാതാവിനെ കണ്ടു ഒരു പരാതി പറയും. "അല്ല ചേച്ചി... കൈയും കാലുമില്ലാതെ നമ്മുടെ പയ്യനെ കാണാന്‍ വല്ല ഭംഗിയുമുണ്ടാവോ ?" .സംഗതി ക്ലീന്‍ (എന്റെ അടുത്ത സുഹൃത്തിന് സംഭവിച്ചതു ആസ്പദമാക്കിയാണ് ഈ വിവരണം )

പിന്നെ ഓര്‍മ്മവരുന്നതു എന്തു നല്ലകാര്യങ്ങള്‍ കോളേജില്‍ നടന്നലും അതിന്റെ ക്രഡിറ്റ് സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട് സഖാക്കള്‍ക്കു. എന്റെ ക്ലാസ് മേറ്റിന്റെ അനുഭവത്തില്‍ നിന്ന് ഒരേട് ഇവിടേ കൂട്ടിചേര്‍ക്കട്ടേ...

കോളേജിലെ placement cell വളരെ 'ഭംഗിയായി' അതിന്റെ 'കടമ' നിര്‍വഹിക്കുന്നതു കൊണ്ടു നമ്മുടെ പാവം പയ്യന്‍ ഒരു CD ബ്രോഷര്‍ എന്ന പുത്തന്‍ ആശയം കൊണ്ടുവന്നു. അതിനായി കഷ്ടപ്പെട്ട് കോളേജിനെ highlight ചെയ്യാനുള്ള matter തപ്പി കണ്ടു പിടിച്ച് റ്റൈപ്പുചെയ്തു കയറ്റി ഒരുവിതം തയ്യറായി വന്നപ്പോ... പയ്യന്‍ സഖാവാണ് എന്ന ഒരു ശ്രുതി പരന്നു തുടങ്ങി... അല്ലെങ്കിലും എല്ലാ പുത്തന്‍ ആശയങ്ങളും സഖാക്കളുടെ തലയിലല്ലേ പിറക്കാന്‍ വഴിയുള്ളൂ. ഇനി ഇതു എല്ലാ കമ്പനികളിലേക്കും CD copy ചെയ്തു കൊടുത്തു അവരെ ഇംപ്രെസ്സ് ചെയ്യണം . പയ്യന്‍ കണക്കുകൂട്ടി 500 copy എടുക്കാന്‍ കൊടുത്തു. കഷ്ടകാലത്തിനു കോപ്പി ചെയ്ത കംമ്പ്യൂട്ടരിലെ virus എല്ലതിലും കയറി പറ്റി. കോളേജിന് വന്‍ നഷ്ടം. പിന്നെയുണ്ടായ സഖാക്കളുടെ 'സ്നേഹപ്രകടനങ്ങളില്‍' പ്പെട്ടുപോയ പയ്യന്റെ സ്ഥിതി കഴിവുള്ളവര്‍ക്കു ഊഹിച്ചെടുക്കാന്‍ വിട്ടുകൊടുക്കുന്നു.

എന്തായിരുന്നു ഞങ്ങള്‍ക്കു വേണ്ടിയിരുന്നതു?

1. ഒരു placement cell ഞങ്ങള്‍ക്കുണ്ടായിരുന്നുവെങ്കിലും അതുമൂലം ഒരു ജോലി ലഭിക്കുവാനുള്ള ഭാഗ്യം ഞങ്ങളിലധികം പേര്‍ക്കു സാധിച്ചിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആയിരുന്നെങ്കില്‍?

2. പലപ്പോഴും പല ഡിപ്പാര്‍ട്ടുമെന്റുകളിലും ആവശ്യത്തിനു അദ്ധ്യാപകര്‍ ഉണ്ടായിട്ടില്ല. അതിനെതിരെ ഒരു പരാതി അയക്കാന്‍ പോലും ആരും മെനക്കെട്ടിട്ടില്ല.

3. കംമ്പ്യൂട്ടര്‍ മ്യൂസിയം എന്ന് പേരെടുത്തിട്ടുള്ള ഞങ്ങളുടെ ലാബില്‍ 386 മഷീനുകള്‍ വരെയുണ്ടയിരുന്നു. Pentium -4 എന്നു മാത്രം കേട്ടു ശീലിച്ച ഇന്നെത്തെ തലമുറക്കെന്ത് 386 അല്ലേ? 386 കാണെണമെങ്കില്‍ GEC,TCR സന്ദര്‍ശിക്കാം . (386 മഷീനുകള്‍ ഉണ്ടായിരുന്നു എന്നതു ഞങ്ങളുടെ ലാബിലുണ്ടായിരുന്ന കംമ്പ്യൂട്ടറുകളുടെ എണ്ണമാണ് എന്ന് തെറ്റി ധരിച്ചവരുടെ അറിവിലേക്കു... pentium വരുന്നതിന്നു മുമ്പ് 386,486 എന്ന ശൃംഗലയില്‍ കംമ്പ്യൂട്ടറുകള്‍ ലഭ്യമായിരുന്നു)

അത്യാവശ്യമുള്ള ഒരൊറ്റ കാരണത്തിലും ഇവര്‍ സമരം ചെയ്ത് കണ്ടിട്ടില്ല.

രാഷ്ടീയ പാര്‍ട്ടികളുടെ പിന്നമ്പുറം കഴുകാന്‍ മാത്രമാണെങ്കില്‍ എന്തിനീ വിദ്യാര്‍ത്ഥി സംഘടനകള്‍?
ചങ്ങനാശ്ശേരിയിലേതു പോലെ പോലീസുകാരനെ പോലും കൊലപ്പെടുത്താന്‍ പാകത്തില്‍ ഗുണ്ടകളെ വാര്‍ത്തെടുക്കാനോ?

അങ്ങിനെയെങ്കില്‍ എന്താണ് KSU വും ABVP യും?

ഒരു കൂട്ടര്‍ ഇട്ട ഖദര്‍ ഷര്‍ട്ടില്‍ ഒരു ചുളിവുപോലും വരാതെ ഇലക്ഷന്‍ ജയിക്കാന്‍ നടക്കുന്നവരാണ്. മറ്റു കൂട്ടര്‍ ഞങ്ങക്കും കൈയൂക്കും ചങ്കൂറ്റവും ഉണ്ട് എന്ന് തെളിയിച്ചേ അടങ്ങൂ... !

നിങ്ങള്‍ പറയൂ ... കാമ്പസ്സുകളില്‍ രാഷ്ടീയം വേണോ?

8 comments:

SFI എന്നാല്‍... ഒരു GEC യന്റെ കാഴ്ചപ്പാടില്‍

എന്നാലും എസ്. എഫ്. ഐ. ഇത്രമാത്രമേയുള്ളോ?

പാര്�ലമെന്റില്� അഴിമതിക്കാര്� എത്ര? കുറ്റവാളികള്� എത്ര?

രാഷ്റ്റ്രീയക്കാരെകൊണ്ട് രാജ്യത്തിന് എന്ത് പ്രയൊജനം ലഭിച്ചു ?

അതുകൊണ്ട് ഇന്ത്യയില്� രാഷ്റ്റ്രീയം വേണോ/? പട്ടാളഭരണം പോരേ എന്ന് ഞാന്� ചൊദിച്ചാല്� താങ്കള്� എന്ത് ഉത്തരം നല്�കും? അത് ഞാന്� തിരിച്ചു പറഞ്ഞിരിക്കുന്നു

കാമ്പസ്സ് രാഷ്ട്രീയത്തെ പറ്റി ഓര്‍ത്തപ്പോള്‍ മനസ്സില്‍ വന്ന ചില കാര്യങ്ങളാണ് മേലെ കുറിച്ചതു്.

തമ്മില്‍ ഭേദം SFI ആയതുകൊണ്ടാണ് അവരെ പറ്റി കൂടുതല്‍ എഴുതാന്‍ ഉണ്ടായത്. പക്ഷേ അവരു പോലും ഒരു വിദ്യാലയത്തിന്റെ core ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തി കണ്ടിട്ടില്ല.

വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് ഒരു രാഷ്ട്രീയ ബോധം വളര്‍ത്താന്‍ കാമ്പസ്സില്‍ രാഷ്ട്രീയം വേണ്ടതു തന്നെ. പക്ഷേ ഇപ്പോഴത്തെ സ്ഥിതി അതാണോ? കൊല്ലും കൊലയുമല്ലേ കുട്ടിനേതാക്കള്‍ ആദ്യം പഠിക്കുന്നതു്?

ഒരു പോലിസുകാരനെ തല്ലി കൊന്നിട്ടു പരസ്പരം പഴിചാരി എല്ലാവരും രക്ഷപ്പെട്ടു.

കുറഞ്ഞപക്ഷം കാമ്പസ്സ് രാഷ്ട്രീയമ്, കാമ്പസ്സില്‍ ഒതുക്കി നിര്‍ത്താന്‍ അധികാരപ്പെട്ടവര്‍ക്കു കഴിഞ്ഞെങ്കില്‍?!! കുട്ടികളുടെ കളിയില്‍/വഴക്കില്‍/മത്സരങ്ങളില്‍ പകരം ചോദിക്കാനെത്തുന്നതു പലപ്പൊഴും ചേട്ടന്മാരണല്ലോ?...ഞാന്‍ ഉദ്ദേശിച്ചതു മനസ്സിലായോ? DYFI യുടേയും BJP യുടേയും youth congress സ്സിന്റേയും ഇടപെടല്‍ കാമ്പസ്സിനകത്തു ഇല്ലെങ്കില്‍ കാമ്പസ്സ് രഷ്ട്രീയം ഭംഗിയായി കൊണ്ടു പോകാം എന്നാണ് എന്റെ അഭിപ്രായം.
ഇനി അതല്ല India യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ UN പോലെയുള്ള സംഘടനകള്‍ ഇടപ്പെടുകയാണെങ്കില്‍ പട്ടാള ഭരണമോ... വേരെ എന്തേങ്കിലുമോ ആലോചിക്കാം ... അതു പോരേ?

:)
ഇത്രമാത്രം.

I think you need to develop some translator from Malayalam to English. Please consider your other language blog readers like me.

എന്‍റെ പോസ്റ്റിലിട്ട കമന്‍ര്‍ വഴി വന്നതാണ്‌. പക്ഷേ, ഇവിടെ വന്നപ്പൊ ലേശം അഭിപ്രായവ്യത്യാസം.
രാഷ്ട്രീയത്തെ അടച്ച് കുറ്റം പറയരുത്. കാരണം രാഷ്ട്രീയക്കാരെ സൃഷ്ടിക്കുന്നത് നാം തന്നെയാണ്‌. അവര്‍ തെറ്റു ചെയ്യുന്നെങ്കില്‍ എതിര്‍ക്കാനും അവരുടെ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കഴിയണ്ടേ? അതല്ലേ ശരിയായ സമരമാര്‍ഗ്ഗം? അതും പക്ഷേ, രാഷ്ട്രീയം തന്നെ. അപ്പൊ എതിര്‍ക്കേണ്ടത് തെറ്റായ നയങ്ങളെയാണ്‌. ശരിയല്ലേ?
പ്ളേസ്മെന്‍റ്- നടക്കുന്നില്ലെങ്കില്‍ അതില്‍ താങ്കള്‍ക്കു കൂടി പങ്കുണ്ടാവാം. താങ്കള്‍ അതിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലായിരിക്കാം. അങ്ങിനെയെങ്കില്‍ കുറ്റം പറയുന്നത് ശരിയല്ലെന്നാണ്‌ എന്‍റെ അഭിപ്രായം.

(വിരോധം തോന്നരുത്. ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.)

"പ്ളേസ്മെന്‍റിനു വേണ്ടി ഒനും ചെയ്തില്ല" എന്നതു കൊണ്ട് പ്ളേസ്മെന്‍റ്- സെല്ലിനു വേണ്ടി എന്നു തിരുത്തി വായിക്കുവന്‍ അപേക്ഷിക്കുന്നു.