tag:blogger.com,1999:blog-116151422024-03-18T21:36:49.564-07:00Yet Another Software Junk | മറ്റൊരു പാഴ്ജന്മംIf I were Thomas Alva Edison, you might be still in Darkness.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.comBlogger243125tag:blogger.com,1999:blog-11615142.post-33315370681635097852011-09-16T19:57:00.001-07:002011-09-16T19:57:46.531-07:00അന്നക്കുട്ടീസ് ലോജിക്സ്Day 1:
വല്യമ്മ :കണ്ടോ ഇവന് അമ്മേടെ വയറ്റില്‍ നിന്ന് ചാടിയതാ..
അന്നകുട്ടി: ഉവ്വോ! ആണോ അമ്മേ?
(അമ്മയുടെ വയറു തൊട്ടു നോക്കി ഉറപ്പു വരുത്തുന്നു. അതെ.... വയറു ചെറുതായിട്ടുണ്ട് )
day 2:
... ... കൊച്ചിനെ കാണുവാന്‍ ആശുപത്രിയില്‍ വന്ന ആന്റി:
കൊള്ളാലോ അനിയന് കുട്ടി. ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ട് പോയാലോ ! എനിക്ക് കളിപ്പിക്കാന്‍ ഒരാളായി. ഞാന്‍ അനിയന് കുട്ടനെ കൊണ്ട് പോകട്ടെ, അന്നകുട്ട്യെ ?
അന്നകുട്ടി (അല്പ സമയം ചിന്തയില്‍ )
എന്നിട്ട് അമ്മയോട്: അമ്മേ, അവനെ തിരിച്ച് വയറ്റില്‍ തന്നെ വച്ചോ. അതാ നല്ലത് !yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-75265414733412797422011-09-07T19:46:00.000-07:002011-09-08T20:05:08.072-07:00ഓണം ബംബര്പുതുവത്സര സമ്മാനമായി മകള്‍ (Hannah) വന്നു. ഇതിപ്പോള്‍ ഓണം ബംബര്‍ ആയി മകനും. ഉത്രാട തലേന്ന് ഞാന്‍ വീണ്ടും അച്ഛനായി. (അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.)
ഇനി പേരിനു വേണ്ടിയുള്ള തിരച്ചില്‍ .
John
Jonnah
Anthony (അന്തോണി എന്ന് മലയാളത്തില്‍ , ഏന്തണി എന്ന് ഇംഗ്ലീഷില്‍ ;-)
Antonio
എന്നീ പേരുകള്‍ മനസ്സില്‍ ഉണ്ട്.
ഇതില്‍ ഒന്നോ ഒന്നിലധികമോ പേരുകള്‍ അവന്റെ പേരില്‍ ഉണ്ടാകും.
Antonio John
Jonnah Antony John
Jonnah Anthony.
ഇതില്‍ ഇതു വേണം എന്നാണ് ഇപ്പോള്‍ കണ്ഫ്യൂഷന് .yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-20818718843170823352010-08-16T18:50:00.000-07:002010-08-16T18:53:21.884-07:00ഹരിശ്രീ
മലയാളത്തില്‍ മക്കളെ ഹരിശ്രീ വരപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മക്കള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കാന്‍ ഒരു വഴിതിരഞ്ഞു നടക്കുന്നവര്‍ക്കു വേണ്ടി… സര്‍വ്വോപരി മക്കള്‍ മലയാളം എന്തെന്ന് അറിയണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മഷിത്തണ്ടിന്റെ മറ്റൊരു സംരഭം … ഹരിശ്രീ!
http://harisree.mashithantu.com/
ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത് ജോജ്ജുവും അനിലയുമാണ്.. (സ്വന്തം മകള്‍ക്കു വേണ്ടി തന്നെ)… അനിമേഷന്‍ ചെയ്തത് പ്രവീണ്‍ കൃഷ്ണന് … ശബ്ദം നല്‍കിയത് പ്രസീദും തുഷാരയും … അണിയറയില്‍ … അനൂപ്, അഭിലാഷ്, ബിജോയ്, ധനുഷ്, തനുജ തുടങ്ങി മഷിത്തണ്ടിന്റെ ഒരു പറ്റം സുഹൃത്തുകളും.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?
ഹരിശ്രീ: നിങ്ങള്‍ക്കും പങ്കുചേരാം
ഹരിശ്രീ widgetyetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com2tag:blogger.com,1999:blog-11615142.post-88234612676757606112010-02-03T22:58:00.000-08:002010-02-03T23:02:06.747-08:00മാതൃഭൂമി പദപ്രശ്ന മത്സരംപണ്ട് (6 കൊല്ലം മുമ്പ്) നട്ടപാതിരായ്ക്ക് മാതൃഭൂമി പദപ്രശ്നം പൂരിപ്പിച്ച് പണ്ടാരമടങ്ങിയ കാലമുണ്ടായിരുന്നു. ഇന്നലെ പതിരായ്ക്ക് അതേ മാതൃഭൂമിക്കു വേണ്ടി പദപ്രശ്ന സെര്‍വര്‍ സെറ്റു ചെയ്യുകയായിരുന്നു. കാലത്തിന്റെ ഒരു പോക്കേ!!!
http://crossword.mathrubhumi.com/yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com5tag:blogger.com,1999:blog-11615142.post-55004286386259183732009-11-23T22:55:00.000-08:002009-12-03T01:44:02.346-08:00പഴശ്ശി രാജഅങ്ങിനെ ‘പഴശ്ശി രാജ’ കണ്ടു.. ബ്ലോഗിലെ റിവ്യൂ കള്‍ വായിച്ചിരുന്നതു കൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കാതെ സിനിമ കാണാന്‍ പറ്റി. ഉം... ഒരു മലയാള സിനിമ എന്നു നോക്കിയാല്‍ ..കൊള്ളാം... പക്ഷേ എഴുത്തുക്കാരന്റ അവകാശവാദങ്ങള്‍ കാണുമ്പോള്‍ ഇതു പോരാ...
എന്തോക്കയോ എവിടെയോ മിസ്സിങ് ആണിതിനു്...കാമറ ഫോക്കസിങില്‍ ചില സ്ഥലങ്ങളില്‍ പോരായ്മ മുഴച്ചു കാണാമായിരുന്നു. ‘നീലി‘യ്ക്കെന്തു പറ്റിയോ ആവോ (ഇനി തിയറ്ററുക്കാര്‍ വല്ലതും കട്ട് ചെയ്തോ എന്തോ)... ഒറിജിനാലിറ്റി വളരെ കമ്മിയാണ്... കയറുകെട്ടി ഇറക്കാനാണോ മൂന്നു കൊല്ലം ഇവര്‍ പണിയെടുത്തത്?!. പഴശ്ശി രാജ രാത്രിയില്‍ ഒറ്റയ്ക്ക് പോയിട്ടുള്ള പ്രകടനം ‘മാത്രം‘ മതിയായിരുന്നു സായിപ്പിനെ മൊത്തം തോല്‍പ്പിക്കാന്‍. രാത്രിയായതു കൊണ്ടോ എന്തോ തന്റെ പ്രിയപ്പെട്ട വെള്ള കുതിരയുടെ ഒപ്പമല്ല പഴശ്ശി ഒറ്റയാള്‍ പോരാട്ടത്തിനു പോയത്.
കുറിച്ച്യരിലും വെളുത്തു തുടുത്ത മോഡലുകള്‍ ഉണ്ടായിരുന്നു... ചുമ്മാ..ഒരു നയനസുഖത്തിനു ഇരിക്കട്ടേ എന്നു കരുതികാണും. ആദ്യത്തെ ഒളിപ്പോര് തീര്‍ത്തും പരിതാപകരം. പോട്ടേ... കുറിച്ച്യര്‍ ഒരു പക്ഷേ അത്ര നിപുണര്‍ ആവില്ല.
പാവം കുങ്കന് ...ചെറുപ്പത്തില്‍ ഉച്ചകഞ്ഞി ഇല്ലാതെ വിഷമിച്ചു പോലും!!! 1980നു ശേഷമായിരിക്കണം ഉച്ചകഞ്ഞി എന്ന കണ്‍സപ്റ്റ് തന്നെ വന്നത് എന്നു തോന്നുന്നു. അത്താഴപട്ടിണി എന്നു മാറ്റി എഴുതാമായിരുന്നു. അതുപോലെ തന്നെ ‘ലണ്ടന്‍‘ എന്നു പ്രയോഗിച്ചു കണ്ടു. ബിലാത്തിപട്ടണം എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിയുന്നത്. ‘നന്ദനം’ സിനിമയില്‍ പോലും ‘ബിലാത്തിയിലേക്കാ’ എന്ന സംഭാഷണ ശലകം ഉണ്ട്. ഓഹ്...എം.ടി. യെ ഉപദേശിക്കാന്‍ ഞാനാര്? നന്നായി ഇംഗ്ലീഷ് പറയാന്‍ കഴിയുന്ന മമ്മൂട്ടി, പഴശ്ശിക്കും വേണ്ടി തപ്പലോടു കൂടി ഇംഗ്ലീഷ് പറയുന്നുണ്ട് അവസാനത്തില്‍. അതു കൊള്ളാം.
ഒരു ഇമോഷണല്‍ ടെച്ചിങ് പഴശ്ശിരാജയോട് തോന്നുന്നില്ല. അതില്‍ എഴുത്തുക്കാരനും സംവിധായകനും ഒരു പോലെ പരാജയപ്പെട്ടു എന്നു തോന്നുന്നു... അതേ സമയം ഇടച്ചേന കുങ്കനോട് കുറച്ചെങ്കിലും വീരാരാധന തോന്നുകയും ചെയ്യും. കോരിത്തരിപ്പിക്കുന്ന ഒരു യുദ്ധകാഹള ഡയലോഗിന്റെ കമ്മി ഉണ്ടെന്നു തോന്നുന്നു... ‘ബ്രേവ് ഹാര്‍ട്ട്‘ കണ്ടവര്‍ ഒരിക്കലും മെല്‍ ഗിബ്സണ്‍ന്റെ ഡയലോഗ് പ്രസന്റേഷന് മറക്കാന്‍ വഴിയില്ല. പോരാത്തതിനു പിന്തിരിഞ്ഞോടുന്ന എതിരാളിയെ ഓടിച്ചിട്ടു വെട്ടുന്നു പഴശ്ശി ???!! മോശം.
പൂക്കുട്ടി കൊള്ളാം... നല്ല ശബ്ദലേഖനം തന്നെ കൊടുത്തിട്ടുണ്ട്... പുല്‍മൈതാനത്ത് (300 പട്ടാളക്കാരുടെ) ബൂട്ട് ബീറ്റ് അത്രയ്ക്കു കഠിനമാകുമോ എന്ന സംശയം ബാക്കി.
വെള്ളം ചോദിച്ചു ചുരിക ഒളിപ്പിച്ചു കടത്തിയ സീക്വെന്‍സ് എനിക്കിഷ്ടപ്പെട്ടു. അതുപോലെ തന്നെ പഴശി രാജയുടെ എന്‍ട്രി സീക്വെന്‍സും ഇഷ്ടപ്പെട്ടു... ഇടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും കഴിഞ്ഞേ പഴശ്ശി രാജയ്ക്ക് ഇടമുള്ളൂ ഈ സിനിമയില്‍! ഇതു ശരത്കുമാര്- ഹരിഹരന് സിനിമ എന്നു പറയുന്നതാകും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു...
അല്ലെങ്കിലും തോറ്റ ഒരു രാജാവിന്റെ കഥ ഇത്രയെങ്കിലും വിജയിപ്പിച്ചെടുത്തല്ലോ... അതു തന്നെ അഭിമാനത്തിനു വക നല്കുന്നു.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com30tag:blogger.com,1999:blog-11615142.post-12798222106118460172009-11-01T03:04:00.000-08:002009-11-01T08:56:40.783-08:00പുതിയ മഷിത്തണ്ടു നിഘണ്ടുമഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു. പുതിയ വിലാസം സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.
ഉണ്ണികൃഷ്ണന് കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം
1. ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു. മഷിത്തേണ്ടിന്റെ ട്രാന്‍സ്ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത് അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.
2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.
3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍ തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.
സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.
മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-30874557506491886732009-09-02T01:21:00.000-07:002009-09-03T05:11:22.926-07:00മഷിത്തണ്ടിന്റെ പിന്നില്‍-2ഭാഗം -1
വാശി...ഒന്നൊന്നര വാശി
“എന്റെ മോന് ആവശ്യമുള്ള ഒരു കാര്യത്തിനും വാശി പിടിക്കില്ല” എന്നു എന്റെ അമ്മ പറയും... ചുള്ളത്തി ഉദ്ദേശിച്ചത് ഞാനൊരു അനാവശ്യ വാശിക്കാരനാണെന്നാണ്. പക്ഷേ മഷിത്തണ്ടിനെ സഹായിച്ച രണ്ടു വാശികള്‍ ഞാന്‍ പിടിച്ചിട്ടുണ്ട്.
ഒന്ന്) വലയില്ലാത്ത മീന്‍ പിടിക്കുന്നതു പോലെയാണ് കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് പഠിക്കുന്നത്. അതുകൊണ്ട് കമ്പ്യൂട്ടര്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ ഇനി കോളേജില്‍ പോകില്ല. സീമന്ത പുത്രന്റെ ശാഠ്യം കണ്ട് അപ്പന് ചില്ലറയല്ല പകച്ചത്. മച്ചാന് പകരം ഒരു നിബന്ധന വെച്ചു. വാങ്ങി തരാമെന്നു പറഞ്ഞിരുന്ന ബൈക്ക് തരില്ല. പകരം കമ്പ്യൂട്ടര്‍. അങ്ങിനെ ഒരു ടീനേജുക്കാരന്റെ ബൈക്ക് എന്ന മോഹം അവിടെ ഉപേക്ഷിച്ചു.
രണ്ടാമത്തെ വാശി) വരമൊഴി എഡിറ്റര്‍ കണ്ടിട്ടും അതില്‍ ബ്ലോഗ് ചെയ്യില്ല എന്ന ശപഥം. കാരണം ... നാണാവില്ലേടാ നിനക്കു വേറെ ആണ്‍പ്പിളേരെഴുതിയ സോഫ്റ്റ്വെയറും വെച്ച് ചവറ് എഴുതാന്‍ എന്ന മിഥ്യാഭിമാനം. നഷ്ടം എനിക്കു തന്നെ. കഷ്ടപ്പെട്ട് ഇംഗ്ലീഷില്‍ ബ്ലൊഗിങ്. പക്ഷേ അതു ഗുണം ചെയ്തു. വരമൊഴി പതിവായി ഉപയോഗിച്ച് രസം പിടിച്ചിരുന്നെങ്കില്‍ മഷിത്തണ്ട് ഉണ്ടാകുമായിരുന്നില്ല.
മലയാളത്തിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായ വരമൊഴിയുടെ സൃഷ്ടാവ് സിബുവിനേയും, മൊഴികീമാന്റെ സ്വന്തം രാജ് നേയും സര്‍വ്വോപരി അഞ്ചലിഓള്‍ഡ് ലിപ്പി എഴുതി മലയാളത്തിന് ഇന്റര്‍നെറ്റില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ കെവിനേയും ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. സന്തോഷ് തോട്ടിങലിന്റെ ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും പരാമര്‍ശിച്ചില്ലെങ്കില്‍ ഈ അനുസ്മരണയോഗം പൂര്‍ണ്ണമാവില്ല. നിങ്ങള്‍ തെളിച്ചിട്ട പാതയിലൂടെ മഷിത്തണ്ടും നടന്നു വരുന്നു.
അതുശരി, ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും ഉണ്ടായിട്ടും ഈ ചെക്കന് പിന്നേയും അതു തന്നെ ഉരുവിടുന്നതെന്ത് എന്നു നിങ്ങള്‍ക്കു തോന്നാം. എന്തിനും ഏതിനും സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്ത് അതു അപ്ഡേറ്റ് ചെയ്യുന്ന രീതിയോട് എനിക്കു യോജിപ്പില്ല എന്നതു തന്നെ കാരണം. എന്തും ഫ്രെഷ് ആയി നെറ്റില്‍. എവിടെ പോയാലും നമ്മോടൊപ്പം ഉണ്ടാകുന്ന ഇന്റര്‍നെറ്റ് ഉപകരണങ്ങളോട് എനിക്കു താത്പര്യം. അതുകൊണ്ടാണ് മഷിത്തണ്ട് ഇന്റര്‍നെറ്റില്‍ മാത്രം എന്ന തത്വം നടപ്പാക്കുന്നത്.
മഷിത്തണ്ടിന്റെ ലിപ്യന്തര ഉപകരണം
javascript നോട് പൊതുവേ താത്പര്യം ഇല്ലാത്ത ഞാന്‍ അതുപഠിച്ചു ;എന്നുപറഞ്ഞാല്‍ ടൂട്ടോറിയല്‍ നോക്കി പകര്‍ത്താന്‍ പഠിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇതിനോടകം 150k javascript code എഴുതിയിട്ടും ആ സ്ഥിതിക്കു മാറ്റമൊന്നും ഇല്ല. compiler construction എന്ന വിഷയത്തിലെ recursive decent parser എന്ന തരം ‘കുന്ത്രാണ്ടം’ മഷിത്തണ്ടിനു വേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചു. കാരണം വേറെ ഒന്നും അല്ല. അതാണ് എനിക്കു എളുപ്പമായി തോന്നിയത്. അങ്ങിനെ മഷിത്തണ്ടിന്റെ ലിപ്യന്തരണ (transliterator) ഉപകരണം ഉണ്ടാക്കി. 2006 നവംബര്‍ 1 ന് കേരളപിറവിയുടെ സുവര്‍ണ്ണ ജൂബിലി ദിനത്തില്‍ അതു പ്രസിദ്ധീകരിച്ചു. [ലിങ്ക്]
അങ്ങിനെ ആദ്യകടമ്പ കടന്നു കൂടി.
(തുടരണം എന്നുണ്ട്, നോക്കട്ടേ)yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com2tag:blogger.com,1999:blog-11615142.post-10998781597805249272009-08-19T23:46:00.000-07:002009-08-19T23:51:16.643-07:00മഷിത്തണ്ടിന്റെ വിഡ്ജറ്റ്മഷിത്തണ്ടിന്റെ വിഡ്ജറ്റ് ഇപ്പോള്‍ ലഭ്യമാണ്.
താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ നിന്നു തന്നെ മഷിത്തണ്ടിന്റെ വിവിധ സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്നതാണ്. നിഘണ്ടു ഉപയോഗിക്കാനും പദപ്രശ്നത്തിന്റെ പുതിയ മത്സരം തുടങ്ങിയോ എന്നറിയാനും ഈ കുഞ്ഞുപകരണങ്ങള്‍ നിങ്ങളെ സഹായിക്കും.
ഇഷ്ടപ്പെട്ട വിഡ്ജെറ്റിന്റെ വലതുവശത്തുകാണുന്ന എച്ച്. ടി.എം.എല്‍ കോഡ് പകര്‍ത്തി നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ചേര്‍ത്താല്‍ മതി. നിങ്ങളുടെ വായനക്കാര്‍ക്കും ഒരുപക്ഷേ അതുപകരിച്ചേക്കാം. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ മഷിത്തണ്ടിനു കഴിയുകയും ചെയ്യും.
http://mashithantu.com/public/banner/
Blogger SetUp
1. Login-> Layout -> Page Elements
2. Add a gadget
3. HTML/JavaScript
4. type mashithatu on "Title"
5. Paste widget code on "Content" box
6. Save (widget)
7. Preview/Save (template)
WordPress SetUp
1. Login-> Appearance -> Widgets
2. Drag&Drop "Text" to SideBar
3. type mashithatu on "Title"
4. Paste widget code on next box
5. Save (widget)
6. Close (widget)
yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com1tag:blogger.com,1999:blog-11615142.post-36337487417854914742009-08-08T00:38:00.000-07:002009-09-16T04:23:28.318-07:00മഷിത്തണ്ടിന്റെ പിന്നിലെ പ്രചോദനം
ആവശ്യം തന്നെ ഇതിന്റേയും മാതാവ്. പിതാവ് ഞാനും
മലയാളത്തില്‍ ഒരു കത്ത് എന്റെ അമ്മാവന് എഴുതിയപ്പോള്‍ (15 കൊല്ലം മുമ്പ്…ഇപ്പോള്‍ ആര് ആര്‍ക്ക് കത്തയക്കുന്നു.) അതില്‍ രണ്ടോ മൂന്നോ അക്ഷരത്തെട്ടുണ്ടെന്നു പറഞ്ഞ് കളിയാക്കിയതിനു ശേഷം പിന്നെ ഞാന്‍ ആര്‍ക്കും കത്തയച്ചിട്ടില്ല.
8 കൊല്ലം മുമ്പ് ഞങ്ങള്‍ പള്ളി ലൈബ്രറിയുടെ ധനശേഖരണാര്‍ത്ഥം ഒരു ബൈബിള്‍ ക്വിസ് നടത്തിയിരുന്നു. മലയാളത്തില്‍ ..ഒരു പക്ഷേ അത്തരത്തിലുള്ള ആദ്യ സംരംഭം. യൂണികോഡ് മലയളത്തില്‍ ഇല്ലാതിരുന്ന കാലം. ഇന്ദുലേഖ ഫോണ്ട് ഉപയോഗിച്ചാണ് ക്വിസിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിരുന്നത്. പ്രൂഫ് റീഡിങ്ങിനായി വേര്‍ഡ് ഉപയോഗിച്ച് തുറന്നു നോക്കിയപ്പോള്‍ എല്ലാ വാക്കിന്റെ അടിയിലും ചുവന്ന വര. എല്ലാം അക്ഷരതെറ്റോ?
പിന്നെത്തെ നോട്ടത്തില്‍ മനസ്സിലായി വേര്‍ഡിനു മലയാളം വാക്കു ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ അറിയില്ലെന്ന്. അന്നു കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. പഠിച്ചത് പ്രയോഗത്തില്‍ വരുത്താന്‍ ഇതു തന്നെ അവസരം. എഴുതി തുടങ്ങി ഒരു അക്ഷരതെറ്റുതിരുത്തല്‍ സഹായി (spell checker). പോത്ത് ഓടിയാല്‍ എവിടേ വരെ? വേലി വരെ! ഒന്നാമത് പക്കാ C പ്രോഗ്രാമാണ് ഉപയോഗിച്ചത്. രണ്ടാമത് യൂണികോഡും ഇല്ല.
കാലം എന്നെ ഒരു ഗസ്റ്റ് ലക്ചറര്‍ ആക്കി. 2001 ലെ ഇരട്ട ഗോപുരം (twin tower) തകര്‍ന്നു വീണതു ഞങ്ങളുടെ നെഞ്ചിലേക്കായിരുന്നു. വേറെ ഒരു പണിയും എടുക്കാതെ തുരുമ്പു പിടിക്കേണ്ട എന്നു കരുതി പഠിപ്പിക്കാം എന്നു കരുതി. സുന്ദരമായ ജോലി. ഇഷ്ടം പോലെ സമയം ബാക്കി. പിന്നേയും പൊടി തട്ടിയെടുത്തു. ഇത്തവണ C യെ ഉപേക്ഷിച്ച് Yacc എന്ന ഉപകരണം ഉപയോഗിച്ചു നോക്കി. കൊള്ളം കിടിലന്‍ സാധനം . കുറേശ്ശേ കക്ഷി പ്രവര്‍ത്തിക്കുനുണ്ട്. പക്ഷേ പിന്നേയും തടസങ്ങള്‍ ..ഇതെങ്ങിനെ നാട്ടുകാടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കും ? ലിനക്സ് അത്ര പ്രചാരത്തില്‍ ആയിരുന്നില്ല. Yacc ഇരിക്കുന്നത് ലിനക്സിലും. മാത്രമല്ല, നൂറു വാക്കിന്റെ നിഘണ്ടു വച്ച് ഒന്നും ചെയ്യാനും സാധിക്കില്ല. പണി പിന്നേയും പാതിവഴിയില്‍ ഉപേക്ഷിക്കുക മാത്രമല്ല ഇതു എനിക്കു പറ്റിയ പണിയല്ല എന്നു മനസ്സിലാകുകയും ചെയ്തു.
പിന്നേയും എന്റെ കമ്പ്യൂട്ടറില്‍ കുറെ മൌസ് ക്ലിക്കുകള്‍ വെറുതെ കിലുങ്ങി. ബ്ലോഗിങ്ങിനായി മാത്രം. അങ്ങിനെ ഒരു നാള് ആ സത്യം മനസ്സിലാക്കി. മലയാളത്തിലും യുണികോഡ് വന്നിട്ടുണ്ട്. ആശയുടെ ഒരു പുല്‍നാമ്പ് എന്നിലും വീണു. പരിശോധിച്ചു നോക്കി. കൊള്ളം വരമൊഴിയിലൂടെ ഭംഗിയായി ടൈപ്പും ചെയ്യാം. തുടങ്ങിയാലോ എന്നു ‘കൈകള്‍ ‘ എന്നോടു മന്ത്രിച്ചു. പക്ഷേ തലയും ഹൃദയവും ഒരു പോലെ എന്നെ വിലക്കി. രണ്ടു തവണ പരാജയപ്പെട്ടവന് ഇനിയും വേണ്ടാത്ത പണിക്കു പോണോ എന്നു തലയും, ചെയ്യുന്നതുനു മുമ്പേ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഹൃദയവും മൊഴിഞ്ഞു.
വശങ്ങള് … എങ്ങിനെ ആളുകള്‍ക്കിതു ഉപയോഗിക്കാന്‍ കാണാന്‍ കഴിയും? യൂണികോഡില്. എന്തില്‍ കാണിക്കും? ബ്രൌസറില്‍. കാരണം ? അതു വിന്‍ഡോസിലും ലിനക്സിലും അതു പ്രവര്‍ത്തിക്കും. ഏതു തരം പ്രോഗ്രാമില്‍ ? (എനിക്കു ഒട്ടും താത്പര്യമില്ലാതിരുന്ന) JavaScript, php എന്നിവയില്‍. ഇഷ്ടമില്ലാത്തവയില്‍ എന്തിനു ചെയ്യണം. എന്റെ ഇഷ്ടമല്ലല്ലോ പ്രധാനം; കാര്യം നടക്കണ്ടേ?
എന്തായിരിക്കണം ആദ്യപടി? ഒരു ലിപ്യന്തര ഉപകരണം (translitarator) .
രണ്ടാമത്തേത്… ഒരു വലിയ നിഘണ്ടു. വലിയത് എന്നു പറഞ്ഞാല്‍ ഒരു 20,000 വാക്കുകളെങ്കിലും ഉള്ളത്.
മൂന്നാമത്തേത് … ഒരു വേര്‍ഡ് പ്രോസെസ്സര്‍.
നാലാമത്തേത്… ഒരു സ്പെല്‍ ചെക്കര്‍
അഞ്ചാമത്തേത് ..ഒരു പരിഭാഷകന് (translator).. ഉവ്വവ്വേ! ഇംഗ്ലീഷ് നേരെ ചൊവ്വേ പറയാനറിയാത്ത ഞാന്‍ തന്നെ ഇങ്ങനെ പ്ലാന്‍ ചെയ്യണം.
തുടരുമായിരിക്കും.
-YaSJ
yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com2tag:blogger.com,1999:blog-11615142.post-15970343104665649242009-07-21T23:02:00.000-07:002009-07-21T23:05:14.281-07:00പുതിയ പദപ്രശ്നം : വിഷയം സിനിമമഷിത്തണ്ടില് പുതിയ പദപ്രശ്നം മത്സരം സിനിമ വിഷയമായി തുടങ്ങിയിട്ടുണ്ട്.
പങ്കെടുക്കൂ...
http://crossword.mashithantu.com/?id=CW/2009/SET-0005yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com1tag:blogger.com,1999:blog-11615142.post-6604520755660194142009-07-10T07:42:00.000-07:002009-07-10T07:55:35.230-07:00ഇനി പദപ്രശ്നം അതിഥികള്ക്കുംമഷിത്തണ്ടിന്റെ മലയാള പദപ്രശ്നം റെജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കു പുറമേ അതിഥികള്‍ക്കും കളിക്കാം. പക്ഷേ അവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനോ കളി സേവ് ചെയ്യാനോ സാധിക്കുകയില്ല.
തെറ്റായ കളങ്ങള്‍ ഉടന്‍ തന്നെ അടയാളപ്പെടുത്തുന്നതു കൊണ്ട് “check" ബട്ടണിന്റെ ആവശ്യം വരുകയില്ല. ശരിയായ കളങ്ങളുടെ പശ്ചാത്തലനിറവും (background colour) തെറ്റായ കളങ്ങളുടെ പശ്ചാത്തല നിറവും വ്യത്യാസപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മതിയാകും.
നിര്‍ദ്ദേശങ്ങള്‍ തന്ന സുഹൃത്തുക്കള്‍ക്കു നന്ദി.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-25554372975718314562009-07-06T00:07:00.000-07:002009-07-06T00:18:52.298-07:00മലയാളത്തില്‍ പദപ്രശ്നംപദപ്രശ്നം ഓണ്‍ലൈനില്‍ കളിക്കാന്‍ മഷിത്തണ്ട് സ്ഥലം സജ്ജമാക്കി കഴിഞ്ഞു.
http://crossword.mashithantu.com/
ഏവര്‍ക്കും സ്വാഗതം.
പദപ്രശ്നം കളിക്കേണ്ടതെങ്ങിനെ(?) ഉണ്ടാക്കേണ്ടതെങ്ങിനെ(?) എന്താണ് നിയമങ്ങള്‍(?) എന്നിവയെല്ലാം മഷിത്തണ്ടിന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്.
കളിച്ചു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ?
നന്ദി, ജോസ്മി ജോസ്, താങ്കളുടെ പി.എച്ച്.പി പ്രോഗ്രാം കൊണ്ട് സൈറ്റ് മൊത്തത്തില്‍ ലളിതമായും വെടിപ്പായും കിടക്കുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച, പ്രോത്സാഹിപ്പിച്ച, നിര്‍ദ്ദേശങ്ങള്‍ തന്ന, പദപ്രശ്നങ്ങള്‍ ഉണ്ടാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും മഷിത്തണ്ടിന്റെ നന്ദി.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com11tag:blogger.com,1999:blog-11615142.post-50255724923896628352009-06-23T21:29:00.000-07:002009-07-07T03:33:15.536-07:00പദപ്രശ്നംഇതൊരു കളിയാണ്. പണ്ടു മുതലേ ബാലരമ പോലെയുള്ള ബാലമാസികലൂടെ പിച്ച വച്ച്, മാതൃഭൂമിയില്‍ കളി തുടര്‍ന്ന്..., പക്ഷേ ഇപ്പോള്‍ ഒരിടത്തും മലയാളത്തിലുള്ള പദപ്രശ്നം കാണാതായി. അതിനൊരു കമ്പ്യൂട്ടര്‍ പതിപ്പ് നല്കാന് മഷിത്തണ്ട് തയാറെടുക്കുന്നു.
താഴെകാണുന്ന വിലാസത്തില്‍ മലയാള പദപ്രശ്നത്തിന്റെ ഓണ്‍ലൈന്‍ രൂപം നിങ്ങള്‍ക്ക് അടുത്തു തന്നെ ദര്‍ശ്ശിക്കാവുന്നതാണ്.
http://crossword.mashithantu.com/
പദപ്രശ്നം നിര്‍മ്മിക്കാന്‍ അതു കളിക്കുന്നതിനേക്കാളും പ്രയാസമാണ്. പദപ്രശ്നം തയ്യാറാക്കാന്‍ താത്പര്യമുള്ളവര്‍ ഈ നിബന്ധനകള്‍ക്ക് അനുസൃതമായി പദപ്രശ്നം നിര്‍മ്മിക്കൂ. സൈറ്റ് റെഡിയാകുമ്പോള്‍ മഷിത്തണ്ടിന്റെ സോഫ്റ്റ് വെയറില്‍ കൂട്ടിച്ചേര്‍ത്ത് ഉടനടി കളിക്കാവുന്നതാണ്.
നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com2tag:blogger.com,1999:blog-11615142.post-85896296860102254372009-06-01T22:25:00.001-07:002009-06-02T01:46:18.199-07:00morning smile
ഈ ഒരൊറ്റ ചിരി മതി അവളുടെ അമ്മയ്ക്ക് 10 മാസം ചുമന്ന വേദന മറക്കാന്‍ !
yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com2tag:blogger.com,1999:blog-11615142.post-8090694914892890182009-01-26T20:58:00.000-08:002009-01-26T20:58:00.900-08:00A Parent's WishEvery parent might be expecting something from their children. In my case, my dad wanted me to don the cap of a Civil Engineer. Hmm... I was able to fulfill his wish, but with a slight change, a computer engineer instead.
Now I am in his shoes. A father of a baby girl. What would I wish... my daughter to be. A Computer Engineer like me? Lead Architect of Mashithantu Malayalam Works? "heir to my throne, defender of my kingdom." (Priam-Troy). Whenever she throws a blank look, my relatives laughs at me saying that she is thinking about Mashithantu.
Should I dream of making her a Doctor (may be the first one in our family) or a Business Analyst/CA like her uncle/aunt? or a Pharmacist like her one and only one ammayi (sister of her father). or A high school teacher like her great grandfather?
Basically I don't dream any of these. I don't mind if she doesn't choose computer field, or will be happier if she choose to become Bio/Nano technology specialist or even an agriculturist. What I can do maximum is that give an introduction to all these fields and let her choose.
Okie... that is a polite way of dreaming about our children.
But I've a dream about her. It is a simple one. I want to see that she drives Samson Thrissur and bring it back to Bangalore. I am not sure whether I can keep Samson healthy for next 20 years. So a variations of the dream are.... fly a helicopter in the same route or simply bi-cycle 600 KMs.
കൂടുതല്‍ കാര്യക്ഷമതയോടെ കൂടുതല്‍ തെറ്റുകള്‍ തിരുത്തി മഷിത്തണ്ടിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു.
A Baby Girl... She is happily crying all the time. Feel so happy when I heard her crying sound for the first time. I am not so sure that how would I feel while I hear the same sound in the night.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com4tag:blogger.com,1999:blog-11615142.post-88412269546246964012008-10-12T10:54:00.000-07:002008-10-12T11:05:41.725-07:00Mashithantu New Versionമഷിത്തണ്ട് നിഘണ്ടുവിന്റെ പുതിയ പതിപ്പ് പുറത്തിറക്കി... ഇംഗ്ലീഷിന്റെ അക്ഷരത്തെറ്റ് തിരുത്തല്‍ ഭാഗം കുറച്ചു കൂടി മികച്ചതാക്കി എന്നതാണ് എടുത്തുപറയാവുന്ന മേന്മ...
ഇന്റര്‍ഫേസിലും ചില മാറ്റങ്ങള്‍ കാണുവുന്നതാണ്...
1. English->Malayalam തിരഞ്ഞെടുത്താല്‍ ഇംഗ്ലീഷ് പദങ്ങളുടെ മലയാളം അര്‍ത്ഥം കണ്ടു പിടിക്കാം.
Malayalam->English തിരഞ്ഞെടുത്തതിനുശേഷം മലയാളം പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടു പിടിക്കാം.
ഉദ്ദേശിച്ച പദം നിഘണ്ടുവില്‍ ലഭ്യമല്ലെങ്കില്‍ അതിനു താഴെ കൊടുത്തിരിക്കുന്ന സാമ്യമുള്ള പദങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ double click ചെയ്താല്‍ അവയുടെ അര്‍ത്ഥം ഉടനടി ലഭ്യമാവുന്നതാണ്.
2. Quick Links എന്ന ഒരു വിഭാഗം പുതിയതായി ചേര്‍ത്തിട്ടുണ്ട്. പുതിയ പദം ചേര്‍ക്കുന്നതിനും മറ്റും ഈ വിഭാഗം ഉപയോഗപ്പെടുത്താംyetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-65651225815005947742008-09-08T02:27:00.000-07:002008-09-08T05:54:34.718-07:00ഇലയിട്ടു... ഇനി മഷിത്തണ്ടിന്റെ സദ്യഓണം വരവായി... മഷിത്തണ്ടിന്റെ ഒന്നാം വാര്‍ഷികവും . അതുകൊണ്ടു തന്നെ ഒരു സദ്യ തന്നെയാവട്ടേ എന്നു കരുതി...
വളരെ ലളിതമായ യൂസര്‍ ഇന്റെര്ഫേസുകൊണ്ടു ഇല.... 58,000 വാക്കുകള്‍കൊണ്ട് ഒരു സദ്യ... ഡബിള്‍ ക്ലിക്ക് എന്ന ഒന്നാന്തരം പായസം... സാമ്യമുള്ള പദങ്ങളാല്‍ കറിക്കൂട്ടുകള്‍... ഈ ആഴ്ച 2300 പേര് ഈ സദ്യ ആസ്വദിക്കുമെന്ന് കരുതപ്പെടുന്നു...Visit mashithantu.com
പോസ്റ്റര്‍, ആശയം : ശ്യാം പി. എം.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com4tag:blogger.com,1999:blog-11615142.post-82200423613520941772008-08-07T20:44:00.000-07:002008-08-08T02:54:42.075-07:00മഷിത്തണ്ട് നിഘണ്ടുവിന്റെ 10 ഭാവങ്ങള്‍
1. ഈ നിഘണ്ടുവിനെ ഇംഗ്ലീഷ് നിഘണ്ടുവാക്കാന് "English Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക. തിരിച്ചു മലയാളം നിഘണ്ടു ആവശ്യമെങ്കില്‍ "Malayalam Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക.
2. ഇതില്‍ 58,000 മലയാള പദങ്ങളുടേയും 24,000 ഇംഗ്ലീഷ് പദങ്ങളുടെയും അര്‍ത്ഥം ലഭ്യമാണ്.
3. ഏതു പദത്തിലും ഒന്നു "double click" ചെയ്താല്‍ ഉടനടി അതിന്റെ അര്‍ത്ഥം ലഭിക്കും. സ്വയം "Dictionary Language" തിരഞ്ഞെടുക്കാനുള്ള കഴിവ് ഇതിനുണ്ട്.
4. "സാമ്യമുള്ള പദങ്ങള്‍" (Matching Words) എന്ന വിഭാഗത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്ന പദത്തിനോട് വളരെ അടുത്ത് സാമ്യമുള്ള പദങ്ങള്‍ പ്രദര്ശ്ശിപ്പിക്കുന്നതാണ്. ഒരുതരം Spell Checking സംവധാനമാണിത്. അറിയാവുന്ന വിധത്തില്‍ ഒരു പദം type ചെയ്തതിനു ശേഷം 2 സെക്കന്റ് കാത്തിരുന്നാല്‍ സാമ്യമുള്ള പദങ്ങള്‍ കാണാവുന്നതാണ്. അതിനു ശേഷം ഉദ്ദേശിക്കുന്ന പദത്തില്‍ "Double Click" ചെയ്യുക. ഉടനടി അതിന്റെ അര്‍ത്ഥം കാണാവുന്നതാണ്
5. ബ്രൗസറില്‍ ഗൂഗിള്‍ സെര്‍ച്ച് ബാര്‍ ഉള്ളതുപോലെ മഷിത്തണ്ടിന്റേയും സെര്‍ച്ച് ബാര്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏതുസമയവും ഏതു പദത്തിന്റേയും അര്‍ത്ഥം കണ്ടുപിടിക്കാന്‍ താങ്കളുടെ ബ്രൗസറിനെ സജ്ജമാക്കുന്ന സംവിധാനമാണിത്... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കൂ...
6. മഗ്ലീഷില്‍ റ്റൈപ്പു ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍ മലയാളം കീ ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്.
7. പുതിയപദങ്ങള്‍ ചേര്‍ക്കുവാനുള്ള സംവിധാനവും ഇതിനുണ്ട്. പുതിയ ലോഗിന്‍ ഉണ്ടാക്കേണ്ട നൂലാമാലകള്‍ ഒന്നും ഇല്ല.
8. ഒരു പദത്തിന്റെ അര്‍ത്ഥത്തില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതിന്റെ feedback രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദത്തിന്റെ അര്‍ത്ഥത്തിനു താഴെ കൊടുത്തിരിക്കുന്ന "No" എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. പദങ്ങളുടെ അര്‍ത്ഥം ലഭ്യമല്ലെങ്കിലും ഇതേ സംവിധാനം ഉപയോഗിക്കുമല്ലോ? ഈ നിഘണ്ടുവിന്റെ വളര്‍ച്ചയ്ക്ക് അതു സഹായകമാണ്.
9. മലയാളം അക്ഷരങ്ങള്‍ വായിക്കാനറിയാത്ത എന്നാല്‍ മലയാളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കായി പദത്തിന്റെ അര്‍ത്ഥം Manglish ല്‍ കാണുവാനുള്ള സൗകര്യവും മഷിത്തണ്ടില്‍ ഒരുക്കിയിട്ടുണ്ട്. "Display in Manglish" എന്ന ബട്ടണില്‍ അമര്‍ത്തുക.
10. ഒരു പദത്തിന്റെ അര്‍ത്ഥം ലഭ്യമായിലെങ്കില്‍ അതിനോടൊപ്പം ചേര്‍ത്തിട്ടുള്ള Hints പരിശോധിക്കുക. ഒരു പരിധിവരെ യഥാര്ത്ഥപദം കണ്ടു പിടിക്കാന്‍ അതു നിങ്ങളെ സഹായിക്കും. താങ്കളുടെ സംശയങ്ങള്‍ ഉടനടി തീര്‍ക്കുവാനായി മഷിത്തണ്ടിന്റെ user group ഉണ്ട്. അതിലേക്ക് ഒരു e-mail അയക്കുക. വിലാസം: mashiusers [at ] googlegroups (dot) comyetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com6tag:blogger.com,1999:blog-11615142.post-74979136656170902172008-07-30T09:01:00.000-07:002008-07-30T09:26:46.815-07:00മഷിത്തണ്ടിനെ നെഞ്ചിലേറ്റിയവര്‍ക്ക്...നന്ദി...!!!
3 വാക്കോ അതില്‍ കൂടുതലോ വാക്കുകള്‍ക്ക് അര്‍ത്ഥം മഷിത്തണ്ടിലേക്കു ചേര്‍ത്തവര്‍... 60ല്‍ കൂടുതല്‍!
4200ല്‍ പരം വാക്കുകള്‍ മഷിത്തണ്ടില്‍ ഇല്ലെന്ന് ചൂണ്ടികാണിച്ചവര്‍ 2300ല്‍ കൂടുതല്‍!
നിര്‍ദ്ദേശ്ശങ്ങളും അഭിനന്ദനങ്ങളും ആശംസകളുമായി 127 കമന്റുകള്‍!
കഴിഞ്ഞ മൂന്നുമാസത്തില്‍(മാത്രം) മഷിത്തണ്ട് ഉപയോഗിച്ചവര്‍ 12032 പേര്[ip-address]!
ഒരു ദിവസം മഷിത്തണ്ടിനെ ഉപയോഗപ്പെടുത്തുന്നവര്‍ ശരാശരി 340 പേര്!
മഷിത്തണ്ട് സേര്‍ച്ച് പ്ലഗ്-ഇന്‍ ഉപയോഗിക്കുന്നവര്‍ ദിവസം ശരാശരി 45 പേര്!
1900 വാക്കുകള്‍ ദിനംപ്രതി മഷിത്തണ്ടില്‍ തിരയപ്പെടുന്നു.
58200 ല്‍ പരം മലയാളം പദങ്ങളും അവയുടെ അര്‍ത്ഥങ്ങളും!
24700 ല്‍ പരം ഇംഗ്ലീഷ് പദങ്ങളും അവയുടെ അര്‍ത്ഥങ്ങളും!
ഈ സംരംഭം വന്‍വിജയമാകുവാന്‍ കാരണം നിങ്ങളുടെ പ്രോത്സാഹനങ്ങളാണ്...നന്ദി...നന്ദി... എല്ലാവര്ക്കും നന്ദി.. നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുക എന്നതാണ് ഞങ്ങളുടെ അടുത്ത കടമ്പ.
മഷിത്തണ്ടിന്റെ 9ആം പരീക്ഷണ പതിപ്പ് ജൂലായ്-27നു് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളെ അറിയിക്കുമല്ലോ!yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com5tag:blogger.com,1999:blog-11615142.post-77764683945214973392008-06-28T01:39:00.000-07:002008-06-28T20:56:39.009-07:00മതമില്ലാത്ത ജീവന്ഇപ്പോള് കത്തി നില്ക്കുന്ന വിഷയമായതു കൊണ്ടു ഇന്റെര്‍നെറ്റില്‍ നിന്ന് പുസ്തകത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി വായിച്ചു. വളരെ ലളിതമായ അവതരണം. മിശ്രവിവാഹിതരായ മാതാപിതാക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നു. അവരുടെ മകന്റെ അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നു. നമ്മുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണു് മിശ്രവിവാഹവും മറ്റും. വലുതാകുമ്പോള്‍ അവന് അവന്റെ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നാണ് കൂട്ടിചേര്‍ക്കപ്പെടുന്നത്. ഇതില്‍ മതനിഷേധമുണ്ടോ?
എന്റെ സംശയം... അവന് എങ്ങിനെ ഒരു മതം തിരഞ്ഞെടുക്കും എന്നാണ്. ഒരു മതത്തിനെ പറ്റിയും അവനു പറഞ്ഞു കൊടുക്കാതെ അവന് ഏതു തിരഞ്ഞെടുക്കും? മതേതരത്വം എന്നു പറഞ്ഞാല്‍ മതം ഇല്ലാത്ത അവസ്ഥ എന്നാണോ? ഏല്ലാ മത വിശ്വാസികളും ഒരുമയോടെ ജീവിക്കുന്ന ഒരവസ്ഥയില്‍ എത്തിചേരാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മതമില്ലാതായാല്‍ എല്ലാവരും സൗഹൃദപരമായി ജീവിക്കുന്ന ഒരവസ്ഥ എത്തിചേരുമോ? സംശയമാണ്. [കണ്ണൂരിലേയും മറ്റും ഒരവസ്ഥ വച്ചു നോക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായാല്‍ ഒരു പക്ഷേ കേരളത്തില്‍ സമാധാനം വരുമെന്നു തോന്നുന്നു.]
എന്നിട്ടും എന്തേ മതം വേണ്ടാ എന്നു പറയുന്നു. എന്തിനു മതത്തെ തള്ളിപറയുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതു പക്ഷേ പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. അവരുടെ മക്കളെ മതം വേണ്ടാ എന്നു പറഞ്ഞാണോ വളര്‍ത്തിയത്. ഇവര്‍ വല്ലവരും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നോ? അവരവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയവരാണ് നമ്മുടെ മന്ത്രിമാരെങ്കില്‍ ഈഴവ മുഖ്യന്റെ മക്കള്‍ ഈഴവരെ തന്നെ വിവാഹം ചെയ്യില്ലായിരുന്നു. ഒരു മന്ത്രിയേ അങ്ങിനെ വഴി തെറ്റിയിട്ടുള്ളൂവെങ്കില് പോട്ടേ... ബാക്കിയുള്ളവരില്‍ എത്രപേര്‍ അവരവരുടെ മക്കളെ ഈ ആശയപ്രകാരം വളര്‍ത്തിയിട്ടുണ്ട്?
എന്നിട്ടും എന്തേ ഈ ആശയം കേരളജനതയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഇവര്‍ വെമ്പല്‍ കൊള്ളുന്നു.
ഒരു മതവിശ്വാസിയും അതിനേക്കാളുമുപരി ദൈവവിശ്വാസിയുമായ എനിക്ക് ഞാന്‍ ശരി എന്നു വിശ്വസ്സിക്കുന്ന നല്ല കാര്യങ്ങള്‍ എന്റെ മക്കളെ പഠിപ്പിക്കാന്‍ അവകാശമില്ലേ? അങ്ങിനെ അവനെ പഠിപ്പിച്ചില്ലെങ്കില്‍ അവന് ചോദിക്കില്ലേ? എന്തേ അച്ഛന് എന്നെ ഇതൊന്നും പഠിപ്പിച്ചില്ല എന്ന്. ഞാന്‍ പഠിപ്പിക്കുന്നതിന്റെ എതിരായി സ്കൂളില്‍ മതം വേണ്ട എന്നു പഠിപ്പിക്കുമ്പോള്‍ അതു മതനിന്ദയായേ എനിക്കു കണക്കാകാനാകൂ. ഒരു പോവഴിയുള്ളത് സര്‍ക്കാര്‍ സിലബസ്സില്‍ കുട്ടികളെ പഠിപ്പിക്കാതിരുന്നാല്‍ മതി. അങ്ങിനെ എത്ര മതവിശ്വാസികള്‍ക്ക് സ്വന്തം മക്കളെ ചിലവേറിയ മറ്റു സ്കൂളുകളില്‍ പഠിപ്പിക്കാനാകും?
വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നു പറയുന്നു. തിരിച്ചായാല് എന്തു കുഴപ്പം? വലുതാകുമ്പോള്‍ അവനു വേണ്ട എന്നു തോന്നുകയാണെങ്കില്‍ അവന് മതം ഉപേക്ഷിച്ചോട്ടേ? ഒരു പക്ഷേ അതു പാര്‍ട്ടി മാറുന്നതിനേക്കാളും എളുപ്പമായിരിക്കും. ഉദ്ദാഹരണത്തിന്... CPM ഇല് നിന്ന് BJP യിലേക്കോ തിരിച്ചോ പാര്‍ട്ടി മാറാന്‍ ശ്രമിച്ചവരോട് തിരക്കിയാല്‍ മനസ്സിലാകും ഇതിലും എളുപ്പത്തില്‍ മുസ്ലീം മതത്തില്‍ നിന്നു് ഒരാള്‍ക്കു് ഹിന്ദുവാകാമെന്ന്.
എന്റെ അഭിപ്രായത്തില്‍ മതം ഇല്ലാതാക്കിയതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകാന്‍ പോകുന്നില്ല. ഈ ലോകത്തിലെ എല്ലാ പ്രശ്നത്തിനും കാരണക്കാര്‍ മതങ്ങളല്ലല്ലോ? കണ്ണൂരിലും നന്ദിഗ്രാമിലും ആളുകള്‍ മരിച്ചു വീണത് ഒരു മതവും പറഞ്ഞിട്ടല്ലല്ലോ? എന്തു പ്രത്യയശാസ്ത്രമായാലും അടിച്ചൊതുക്കാന്‍ നോക്കിയാല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂ.... അതു ഇപ്പോള്‍ കമ്മ്യൂണിസ്റ്റുക്കാരായാലും മതവിശ്വാസിയായാലും വ്യത്യാസം വരാന്‍ വഴിയില്ല.
ഇനി ഒരു പ്രസക്തമായ ചോദ്യമുള്ളതു്... ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു അവരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ വിദ്യഭ്യാസ പാഠപുസ്തകത്തില്‍ എഴുതിചേര്ക്കാന് അവകാശമില്ലേ? അങ്ങിനെ ഒരു കീഴ്വഴക്കം ഇപ്പോഴില്ല. ഇനി അതു തുടങ്ങിവച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എന്താണെന്നു വെച്ചാല്‍ ഒരു പക്ഷേ... ക്വിറ്റ് ഇന്ത്യാ സമരം ഒറ്റു കൊടുക്കാന്‍ വല്ലവരും ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടു പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടക്കേണ്ടി വരും... ഇന്ത്യ-ചൈന യുദ്ധത്തിനിടയില്‍ ബംഗാളില്‍ നടന്ന ബന്ത് ഇന്ത്യന്‍ സൈനികരെ സഹായിക്കാനായിരുന്നോ അതോ തടയാനായിരുന്നോ എന്നു കണ്ടു പിടിക്കാന്‍ കുരുന്നുകള്‍ ബുദ്ധിമുട്ടും.
അവിടെ കൊണ്ടു പ്രശ്നം തീരുമോ.... അടുത്ത അഞ്ചുകൊല്ലത്തില് ഭരണം മാറുമ്പോള്‍ പഠിക്കേണ്ടി വരുന്നതു ഒരു പക്ഷേ അടിയന്തിരാവസ്ഥയെ പറ്റിയും സിക്ക് കൂട്ടകൊലയെ കുറിച്ചാകും. സത്യാവസ്ഥ കുട്ടികള്‍ അറിയുന്നതു നല്ലതല്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. മറ്റു കുഴപ്പമൊന്നും ഉണ്ടാവില്ല... സമരങ്ങളെ പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റിയും ചൂടുള്ള വാര്‍ത്ത കണ്ടു കൊണ്ട് രാവിലെ ഉണരേണ്ടി വരും.
ഈ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുന്നതിനെ പറ്റി എനിക്കു അഭിപ്രായമില്ല. കാരണം ഞാന്‍ അടക്കം കൊടുത്ത Tax കൊണ്ട് അടിച്ചെടുത്ത ഈ പുസ്തകങ്ങള്‍ വീണ്ടും അച്ചടിപ്പിച്ചാല്‍ അതിന്റെ നഷ്ടം എനിക്കു തന്നെ. [കാല്‍കാശ് Tax കൊടുക്കാത്തവര്ക്ക് എന്തു തല്ലി പൊളിക്കാം... ആര്‍ക്ക് ഛേദം?] ചെയ്യേണ്ടിയിരുന്നതു് ഇതിനു മുമ്പായിരുന്നു. രഹസ്യമായിട്ടല്ല ഒരു പാഠപുസ്തക ചര്‍ച്ച നടത്തേണ്ടതു്. സ്വന്തം രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എതൊരുവനും അവകാശമുണ്ട്. പക്ഷേ അതിനു പാഠപുസ്തകങ്ങളെയല്ല ആശ്രയിക്കേണ്ടതു്. എന്തോ... പാര്‍ട്ടി സ്റ്റഡിക്ലാസിനൊന്നും ആളെ കിട്ടുന്നില്ല എന്നു തോന്നുന്നു.
പാഠപുസ്തകത്തെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നു് പറയാന്‍ ആര്‍ക്കും പറ്റും. അന്യനല്ലേ [അന്യരുടെ മക്കളല്ലേ] ഇതൊക്കെ പഠിക്കുന്നത്. എനിക്കെന്തു ഛേദം അല്ലേ? പക്ഷേ എത്ര പേര്‍ക്ക് 'മതമില്ലാത്ത ജീവന്' എന്ന പാഠഭാഗത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ട് മകനെ ഒരു മതത്തിലും ചേര്‍ക്കാതെ ഒരു ജാതി റിസര്‍വേഷനും കൈപറ്റാതെ വളര്‍ത്താന്‍ സാധിക്കും? മക്കളുടെ കാര്യം പോട്ടേ... മതം മനുഷ്യരാശിക്ക് ആവശ്യമില്ലെന്നു പറയുന്നവരാണല്ലോ ഈ പാഠപുസ്തകത്തിനെ അനുകൂലിക്കുന്നത്... എത്ര പേര് ഇന്നു മുതല്‍ വിശ്വാസം ഉപേക്ഷിച്ച് മാതൃക കാട്ടും... നാളെ മുതല്‍ എത്ര പേര് അമ്പലത്തില്‍/പള്ളിയില്‍ പോകാതിരിക്കും?
അങ്ങിനെ ചെയ്യാന്‍ ഒരുക്കമുള്ളവര്ക്കു മാത്രമേ ഈ പാഠപുസ്തകത്തെ അനുകൂലിക്കാന്‍ അര്‍ഹതയുള്ളൂ... അന്യന്റെ മക്കളെ 'മതം ആവശ്യമില്ല' എന്ന പഠിപ്പിക്കാന്‍ എന്തൊരു തീക്ഷണത? സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കൂ സഖാക്കളേyetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com3tag:blogger.com,1999:blog-11615142.post-55286425322328474932008-05-20T22:06:00.000-07:002008-05-20T22:31:58.723-07:00Beta8 releasedThis time we proud to announce the spelling suggesting capability of our Malayalam Dictionary.
You may test this word: നിര്ദെഷം (maglish equivalant: nirdesham)
Hope that you found the word നിര്‍ദ്ദേശം in the matching words (സാമ്യമുള്ള പദങ്ങള്‍) section.
Try nirdosham too. Surly you will find നിര്‍ദ്ദോഷം in its matching words.
Enjoy our new interface and user friendly tips.
If you are new to this dictionary, follow this link.
Tail: Happy Birth Day to my brother, Raju.
Though he is younger to me, he taught me a great thing by his life. it is nothing but the meaning of an English word - perseverance.
So dedicating this release to him on his birthday.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-52517089890629601712008-04-22T18:46:00.000-07:002008-04-22T19:01:22.257-07:00Mashithantu Nighantu Beta7This beta release a mile-stone for Mashithantu Nighantu.
1. Search Plug-in
This will make Mashithantu more reachable to the user. In other words Mashithantu Dictionary is always ON in your browser. All credit goes to Manoj K Mathew who popped-up from somewhere and finished the work in lighting speed. Read more about Search Plug-in here (FAQ)
2. Short cut to the word. Read more here.
3. New synonym and antonym dictionary.
Last but not the least.
4. We have took the first successful step to Malayalam Spell Checker...
Try these words മലയാളത്തില്‍, തെങ്ങിന്റെ, ഈശോയുടെ. Our software can recognize it's root word. In short, Mashithantu Database is empowered by a virtual Database of 4,00,000 words.
Tail: Happy BirthDay to my അപ്പച്ചന് ; the man who taught me Luke 9:62.
"No Man, Having put his hand to the plough, and looking back, is fit for the kingdom of God."
ആരംഭശൂരത്തത്തില് മുമ്പനായ എന്റെ, തുടങ്ങിയ പണി പാതി വഴിയില്‍ ഉപേക്ഷിക്കുന്നവന്റെ, ശീലം കണ്ടു കൊണ്ടാകണം അപ്പച്ചന് ഈ വചനം ബൈബിളില്‍ നിന്നു തപ്പി കണ്ടു പിടിച്ചത്. Hats off to him.yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com0tag:blogger.com,1999:blog-11615142.post-88519742299172066112008-03-26T21:24:00.000-07:002008-03-26T21:30:44.171-07:00Malayalam Dictionary -Beta 6 readyNew features:
- facility to read Malayalam in Manglish. We hope that those who don't know to read Malayalam font but understand Malayalam may use this feature.
- Enhanced Malayalam Keyboard.
- a better front page.
- much better matching-words-algorithm.
- a few more words added
and of course a few bug fixes.
If you are new to this dictionary, follow this link.
(This post was supposed to post on Easter Day; the release date)yetanother.softwarejunkhttp://www.blogger.com/profile/12204797869678316780noreply@blogger.com1