മഷിത്തണ്ടില്‍ പുതിയ പദപ്രശ്നം മത്സരം സിനിമ വിഷയമായി തുടങ്ങിയിട്ടുണ്ട്.
പങ്കെടുക്കൂ...
http://crossword.mashithantu.com/?id=CW/2009/SET-0005
മഷിത്തണ്ടിന്റെ മലയാള പദപ്രശ്നം റെജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കു പുറമേ അതിഥികള്‍ക്കും കളിക്കാം. പക്ഷേ അവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനോ കളി സേവ് ചെയ്യാനോ സാധിക്കുകയില്ല.
തെറ്റായ കളങ്ങള്‍ ഉടന്‍ തന്നെ അടയാളപ്പെടുത്തുന്നതു കൊണ്ട് “check" ബട്ടണിന്റെ ആവശ്യം വരുകയില്ല. ശരിയായ കളങ്ങളുടെ പശ്ചാത്തലനിറവും (background colour) തെറ്റായ കളങ്ങളുടെ പശ്ചാത്തല നിറവും വ്യത്യാസപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മതിയാകും.
നിര്‍ദ്ദേശങ്ങള്‍ തന്ന സുഹൃത്തുക്കള്‍ക്കു നന്ദി.
പദപ്രശ്നം ഓണ്‍ലൈനില്‍ കളിക്കാന്‍ മഷിത്തണ്ട് സ്ഥലം സജ്ജമാക്കി കഴിഞ്ഞു.
http://crossword.mashithantu.com/
ഏവര്‍ക്കും സ്വാഗതം.
പദപ്രശ്നം കളിക്കേണ്ടതെങ്ങിനെ(?) ഉണ്ടാക്കേണ്ടതെങ്ങിനെ(?) എന്താണ് നിയമങ്ങള്‍(?) എന്നിവയെല്ലാം മഷിത്തണ്ടിന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്.
കളിച്ചു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ?
നന്ദി, ജോസ്മി ജോസ്, താങ്കളുടെ പി.എച്ച്.പി പ്രോഗ്രാം കൊണ്ട് സൈറ്റ് മൊത്തത്തില്‍ ലളിതമായും വെടിപ്പായും കിടക്കുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച, പ്രോത്സാഹിപ്പിച്ച, നിര്‍ദ്ദേശങ്ങള്‍ തന്ന, പദപ്രശ്നങ്ങള്‍ ഉണ്ടാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും മഷിത്തണ്ടിന്റെ നന്ദി.