ഇപ്പോള്‍ കത്തി നില്‍ക്കുന്ന വിഷയമായതു കൊണ്ടു ഇന്റെര്‍നെറ്റില്‍ നിന്ന് പുസ്തകത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി വായിച്ചു. വളരെ ലളിതമായ അവതരണം. മിശ്രവിവാഹിതരായ മാതാപിതാക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നു. അവരുടെ മകന്റെ അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നു. നമ്മുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണു് മിശ്രവിവാഹവും മറ്റും. വലുതാകുമ്പോള്‍ അവന്‍ അവന്റെ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നാണ് കൂട്ടിചേര്‍ക്കപ്പെടുന്നത്. ഇതില്‍ മതനിഷേധമുണ്ടോ?
എന്റെ സംശയം... അവന്‍ എങ്ങിനെ ഒരു മതം തിരഞ്ഞെടുക്കും എന്നാണ്. ഒരു മതത്തിനെ പറ്റിയും അവനു പറഞ്ഞു കൊടുക്കാതെ അവന്‍ ഏതു തിരഞ്ഞെടുക്കും? മതേതരത്വം എന്നു പറഞ്ഞാല്‍ മതം ഇല്ലാത്ത അവസ്ഥ എന്നാണോ? ഏല്ലാ മത വിശ്വാസികളും ഒരുമയോടെ ജീവിക്കുന്ന ഒരവസ്ഥയില്‍ എത്തിചേരാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മതമില്ലാതായാല്‍ എല്ലാവരും സൗഹൃദപരമായി ജീവിക്കുന്ന ഒരവസ്ഥ എത്തിചേരുമോ? സംശയമാണ്. [കണ്ണൂരിലേയും മറ്റും ഒരവസ്ഥ വച്ചു നോക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായാല്‍ ഒരു പക്ഷേ കേരളത്തില്‍ സമാധാനം വരുമെന്നു തോന്നുന്നു.]
എന്നിട്ടും എന്തേ മതം വേണ്ടാ എന്നു പറയുന്നു. എന്തിനു മതത്തെ തള്ളിപറയുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതു പക്ഷേ പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. അവരുടെ മക്കളെ മതം വേണ്ടാ എന്നു പറഞ്ഞാണോ വളര്‍ത്തിയത്. ഇവര്‍ വല്ലവരും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നോ? അവരവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയവരാണ് നമ്മുടെ മന്ത്രിമാരെങ്കില്‍ ഈഴവ മുഖ്യന്റെ മക്കള്‍ ഈഴവരെ തന്നെ വിവാഹം ചെയ്യില്ലായിരുന്നു. ഒരു മന്ത്രിയേ അങ്ങിനെ വഴി തെറ്റിയിട്ടുള്ളൂവെങ്കില്‍ പോട്ടേ... ബാക്കിയുള്ളവരില്‍ എത്രപേര്‍ അവരവരുടെ മക്കളെ ഈ ആശയപ്രകാരം വളര്‍ത്തിയിട്ടുണ്ട്?
എന്നിട്ടും എന്തേ ഈ ആശയം കേരളജനതയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഇവര്‍ വെമ്പല്‍ കൊള്ളുന്നു.
ഒരു മതവിശ്വാസിയും അതിനേക്കാളുമുപരി ദൈവവിശ്വാസിയുമായ എനിക്ക് ഞാന്‍ ശരി എന്നു വിശ്വസ്സിക്കുന്ന നല്ല കാര്യങ്ങള്‍ എന്റെ മക്കളെ പഠിപ്പിക്കാന്‍ അവകാശമില്ലേ? അങ്ങിനെ അവനെ പഠിപ്പിച്ചില്ലെങ്കില്‍ അവന്‍ ചോദിക്കില്ലേ? എന്തേ അച്ഛന്‍ എന്നെ ഇതൊന്നും പഠിപ്പിച്ചില്ല എന്ന്. ഞാന്‍ പഠിപ്പിക്കുന്നതിന്റെ എതിരായി സ്കൂളില്‍ മതം വേണ്ട എന്നു പഠിപ്പിക്കുമ്പോള്‍ അതു മതനിന്ദയായേ എനിക്കു കണക്കാകാനാകൂ. ഒരു പോവഴിയുള്ളത് സര്‍ക്കാര്‍ സിലബസ്സില്‍ കുട്ടികളെ പഠിപ്പിക്കാതിരുന്നാല്‍ മതി. അങ്ങിനെ എത്ര മതവിശ്വാസികള്‍ക്ക് സ്വന്തം മക്കളെ ചിലവേറിയ മറ്റു സ്കൂളുകളില്‍ പഠിപ്പിക്കാനാകും?
വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നു പറയുന്നു. തിരിച്ചായാല്‍ എന്തു കുഴപ്പം? വലുതാകുമ്പോള്‍ അവനു വേണ്ട എന്നു തോന്നുകയാണെങ്കില്‍ അവന്‍ മതം ഉപേക്ഷിച്ചോട്ടേ? ഒരു പക്ഷേ അതു പാര്‍ട്ടി മാറുന്നതിനേക്കാളും എളുപ്പമായിരിക്കും. ഉദ്ദാഹരണത്തിന്... CPM ഇല്‍ നിന്ന് BJP യിലേക്കോ തിരിച്ചോ പാര്‍ട്ടി മാറാന്‍ ശ്രമിച്ചവരോട് തിരക്കിയാല്‍ മനസ്സിലാകും ഇതിലും എളുപ്പത്തില്‍ മുസ്ലീം മതത്തില്‍ നിന്നു് ഒരാള്‍ക്കു് ഹിന്ദുവാകാമെന്ന്.
എന്റെ അഭിപ്രായത്തില്‍ മതം ഇല്ലാതാക്കിയതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകാന്‍ പോകുന്നില്ല. ഈ ലോകത്തിലെ എല്ലാ പ്രശ്നത്തിനും കാരണക്കാര്‍ മതങ്ങളല്ലല്ലോ? കണ്ണൂരിലും നന്ദിഗ്രാമിലും ആളുകള്‍ മരിച്ചു വീണത് ഒരു മതവും പറഞ്ഞിട്ടല്ലല്ലോ? എന്തു പ്രത്യയശാസ്ത്രമായാലും അടിച്ചൊതുക്കാന്‍ നോക്കിയാല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂ.... അതു ഇപ്പോള്‍ കമ്മ്യൂണിസ്റ്റുക്കാരായാലും മതവിശ്വാസിയായാലും വ്യത്യാസം വരാന്‍ വഴിയില്ല.
ഇനി ഒരു പ്രസക്തമായ ചോദ്യമുള്ളതു്... ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു അവരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ വിദ്യഭ്യാസ പാഠപുസ്തകത്തില്‍ എഴുതിചേര്‍ക്കാന്‍ അവകാശമില്ലേ? അങ്ങിനെ ഒരു കീഴ്വഴക്കം ഇപ്പോഴില്ല. ഇനി അതു തുടങ്ങിവച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എന്താണെന്നു വെച്ചാല്‍ ഒരു പക്ഷേ... ക്വിറ്റ് ഇന്ത്യാ സമരം ഒറ്റു കൊടുക്കാന്‍ വല്ലവരും ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടു പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടക്കേണ്ടി വരും... ഇന്ത്യ-ചൈന യുദ്ധത്തിനിടയില്‍ ബംഗാളില്‍ നടന്ന ബന്ത് ഇന്ത്യന്‍ സൈനികരെ സഹായിക്കാനായിരുന്നോ അതോ തടയാനായിരുന്നോ എന്നു കണ്ടു പിടിക്കാന്‍ കുരുന്നുകള്‍ ബുദ്ധിമുട്ടും.
അവിടെ കൊണ്ടു പ്രശ്നം തീരുമോ.... അടുത്ത അഞ്ചുകൊല്ലത്തില്‍ ഭരണം മാറുമ്പോള്‍ പഠിക്കേണ്ടി വരുന്നതു ഒരു പക്ഷേ അടിയന്തിരാവസ്ഥയെ പറ്റിയും സിക്ക് കൂട്ടകൊലയെ കുറിച്ചാകും. സത്യാവസ്ഥ കുട്ടികള്‍ അറിയുന്നതു നല്ലതല്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. മറ്റു കുഴപ്പമൊന്നും ഉണ്ടാവില്ല... സമരങ്ങളെ പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റിയും ചൂടുള്ള വാര്‍ത്ത കണ്ടു കൊണ്ട് രാവിലെ ഉണരേണ്ടി വരും.
ഈ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുന്നതിനെ പറ്റി എനിക്കു അഭിപ്രായമില്ല. കാരണം ഞാന്‍ അടക്കം കൊടുത്ത Tax കൊണ്ട് അടിച്ചെടുത്ത ഈ പുസ്തകങ്ങള്‍ വീണ്ടും അച്ചടിപ്പിച്ചാല്‍ അതിന്റെ നഷ്ടം എനിക്കു തന്നെ. [കാല്‍കാശ് Tax കൊടുക്കാത്തവര്‍ക്ക് എന്തു തല്ലി പൊളിക്കാം... ആര്‍ക്ക് ഛേദം?] ചെയ്യേണ്ടിയിരുന്നതു് ഇതിനു മുമ്പായിരുന്നു. രഹസ്യമായിട്ടല്ല ഒരു പാഠപുസ്തക ചര്‍ച്ച നടത്തേണ്ടതു്. സ്വന്തം രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എതൊരുവനും അവകാശമുണ്ട്. പക്ഷേ അതിനു പാഠപുസ്തകങ്ങളെയല്ല ആശ്രയിക്കേണ്ടതു്. എന്തോ... പാര്‍ട്ടി സ്റ്റഡിക്ലാസിനൊന്നും ആളെ കിട്ടുന്നില്ല എന്നു തോന്നുന്നു.
പാഠപുസ്തകത്തെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നു് പറയാന്‍ ആര്‍ക്കും പറ്റും. അന്യനല്ലേ [അന്യരുടെ മക്കളല്ലേ] ഇതൊക്കെ പഠിക്കുന്നത്. എനിക്കെന്തു ഛേദം അല്ലേ? പക്ഷേ എത്ര പേര്‍ക്ക് 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ട് മകനെ ഒരു മതത്തിലും ചേര്‍ക്കാതെ ഒരു ജാതി റിസര്‍വേഷനും കൈപറ്റാതെ വളര്‍ത്താന്‍ സാധിക്കും? മക്കളുടെ കാര്യം പോട്ടേ... മതം മനുഷ്യരാശിക്ക് ആവശ്യമില്ലെന്നു പറയുന്നവരാണല്ലോ ഈ പാഠപുസ്തകത്തിനെ അനുകൂലിക്കുന്നത്... എത്ര പേര്‍ ഇന്നു മുതല്‍ വിശ്വാസം ഉപേക്ഷിച്ച് മാതൃക കാട്ടും... നാളെ മുതല്‍ എത്ര പേര്‍ അമ്പലത്തില്‍/പള്ളിയില്‍ പോകാതിരിക്കും?
അങ്ങിനെ ചെയ്യാന്‍ ഒരുക്കമുള്ളവര്‍ക്കു മാത്രമേ ഈ പാഠപുസ്തകത്തെ അനുകൂലിക്കാന്‍ അര്‍ഹതയുള്ളൂ... അന്യന്റെ മക്കളെ 'മതം ആവശ്യമില്ല' എന്ന പഠിപ്പിക്കാന്‍ എന്തൊരു തീക്ഷണത? സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കൂ സഖാക്കളേ
Posted by
yetanother.softwarejunk
3 comments:
പാഠപുസ്തകത്തെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നു് പറയാന്‍ ആര്‍ക്കും പറ്റും. അന്യനല്ലേ [അന്യരുടെ മക്കളല്ലേ] ഇതൊക്കെ പഠിക്കുന്നത്. എനിക്കെന്തു ഛേദം അല്ലേ? പക്ഷേ എത്ര പേര്‍ക്ക് 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ട് മകനെ ഒരു മതത്തിലും ചേര്‍ക്കാതെ ഒരു ജാതി റിസര്‍വേഷനും കൈപറ്റാതെ വളര്‍ത്താന്‍ സാധിക്കും? മക്കളുടെ കാര്യം പോട്ടേ... മതം മനുഷ്യരാശിക്ക് ആവശ്യമില്ലെന്നു പറയുന്നവരാണല്ലോ ഈ പാഠപുസ്തകത്തിനെ അനുകൂലിക്കുന്നത്... എത്ര പേര്‍ ഇന്നു മുതല്‍ വിശ്വാസം ഉപേക്ഷിച്ച് മാതൃക കാട്ടും... നാളെ മുതല്‍ എത്ര പേര്‍ അമ്പലത്തില്‍/പള്ളിയില്‍ പോകാതിരിക്കും?
അങ്ങിനെ ചെയ്യാന്‍ ഒരുക്കമുള്ളവര്‍ക്കു മാത്രമേ ഈ പാഠപുസ്തകത്തെ അനുകൂലിക്കാന്‍ അര്‍ഹതയുള്ളൂ... അന്യന്റെ മക്കളെ 'മതം ആവശ്യമില്ല' എന്ന പഠിപ്പിക്കാന്‍ എന്തൊരു തീക്ഷണത? സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കൂ സഖാക്കളേ
ഇതിലെ ഒരു വലിയ പ്രശ്നം, അത്ര കുഴപ്പമാണെങ്കില്‍ എന്തുകൊണ്ട് മതം, ജാതി എന്നീ ഇനങ്ങള്‍ സ്കൂള്‍ പ്രവേശനസമയത്ത് ചോദിക്കുന്നു എന്നതാണ്. അവനു വേണ്ടതു തിരഞ്ഞെടുക്കട്ടെ എന്നു പറയുന്നതില്‍ അപാകം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇത് ഈ പറയുന്ന ഗവണ്മെന്റ് തന്നെ അംഗീകരിക്കുമോ എന്നതാണ് വിഷയം.
Thans for your comment, Sreejith!
പറയാന്‍ വളരെ എളുപ്പമാണ്... നടപ്പില്‍ വരുത്താന്‍ മാത്രമേയുള്ളൂ പ്രശ്നം. ഈ പാഠപുസ്തകം ഇല്ലാതിരുന്ന കാലത്തും [നമ്മുടെ കാലം] കുട്ടികള്‍ ജാതി നോക്കിയല്ല കൂട്ടുക്കാരെ തിരഞ്ഞെടുത്തിരുന്നതു്... മത സൗഹാര്‍ദ്ദം തകര്‍ത്തതില്‍ വലിയയൊരു പങ്ക് രാഷ്ട്രീയക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നിട്ടും അവരുടെ മുതലകണ്ണീര്‍ കാണുമ്പോള്‍ ഒരു വിഷമം.
Post a Comment