Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.
A Baby Girl... She is happily crying all the time. Feel so happy when I heard her crying sound for the first time. I am not so sure that how would I feel while I hear the same sound in the night.

മഷിത്തണ്ട് നിഘണ്ടുവിന്റെ പുതിയ പതിപ്പ് പുറത്തിറക്കി... ഇംഗ്ലീഷിന്റെ അക്ഷരത്തെറ്റ് തിരുത്തല്‍ ഭാഗം കുറച്ചു കൂടി മികച്ചതാക്കി എന്നതാണ് എടുത്തുപറയാവുന്ന മേന്മ...

ഇന്റര്‍ഫേസിലും ചില മാറ്റങ്ങള്‍ കാണുവുന്നതാണ്...
1. English->Malayalam തിരഞ്ഞെടുത്താല്‍ ഇംഗ്ലീഷ് പദങ്ങളുടെ മലയാളം അര്‍ത്ഥം കണ്ടു പിടിക്കാം.

Malayalam->English തിരഞ്ഞെടുത്തതിനുശേഷം മലയാളം പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടു പിടിക്കാം.

ഉദ്ദേശിച്ച പദം നിഘണ്ടുവില്‍ ലഭ്യമല്ലെങ്കില്‍ അതിനു താഴെ കൊടുത്തിരിക്കുന്ന സാമ്യമുള്ള പദങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ double click ചെയ്താല്‍ അവയുടെ അര്‍ത്ഥം ഉടനടി ലഭ്യമാവുന്നതാണ്.

2. Quick Links എന്ന ഒരു വിഭാഗം പുതിയതായി ചേര്‍ത്തിട്ടുണ്ട്. പുതിയ പദം ചേര്‍ക്കുന്നതിനും മറ്റും ഈ വിഭാഗം ഉപയോഗപ്പെടുത്താം

ഓണം വരവായി... മഷിത്തണ്ടിന്റെ ഒന്നാം വാര്‍ഷികവും . അതുകൊണ്ടു തന്നെ ഒരു സദ്യ തന്നെയാവട്ടേ എന്നു കരുതി...വളരെ ലളിതമായ യൂസര്‍ ഇന്റെര്‍ഫേസുകൊണ്ടു ഇല.... 58,000 വാക്കുകള്‍കൊണ്ട് ഒരു സദ്യ... ഡബിള്‍ ക്ലിക്ക് എന്ന ഒന്നാന്തരം പായസം... സാമ്യമുള്ള പദങ്ങളാല്‍ കറിക്കൂട്ടുകള്‍... ഈ ആഴ്ച 2300 പേര്‍ ഈ സദ്യ ആസ്വദിക്കുമെന്ന് കരുതപ്പെടുന്നു...Visit mashithantu.com

പോസ്റ്റര്‍, ആശയം : ശ്യാം പി. എം.1. ഈ നിഘണ്ടുവിനെ ഇംഗ്ലീഷ് നിഘണ്ടുവാക്കാന്‍ "English Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക. തിരിച്ചു മലയാളം നിഘണ്ടു ആവശ്യമെങ്കില്‍ "Malayalam Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക.


2. ഇതില്‍ 58,000 മലയാള പദങ്ങളുടേയും 24,000 ഇംഗ്ലീഷ് പദങ്ങളുടെയും അര്‍ത്ഥം ലഭ്യമാണ്.


3. ഏതു പദത്തിലും ഒന്നു "double click" ചെയ്താല്‍ ഉടനടി അതിന്റെ അര്‍ത്ഥം ലഭിക്കും. സ്വയം "Dictionary Language" തിരഞ്ഞെടുക്കാനുള്ള കഴിവ് ഇതിനുണ്ട്.

4. "സാമ്യമുള്ള പദങ്ങള്‍" (Matching Words) എന്ന വിഭാഗത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്ന പദത്തിനോട് വളരെ അടുത്ത് സാമ്യമുള്ള പദങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കുന്നതാണ്. ഒരുതരം Spell Checking സംവധാനമാണിത്. അറിയാവുന്ന വിധത്തില്‍ ഒരു പദം type ചെയ്തതിനു ശേഷം 2 സെക്കന്റ് കാത്തിരുന്നാല്‍ സാമ്യമുള്ള പദങ്ങള്‍ കാണാവുന്നതാണ്. അതിനു ശേഷം ഉദ്ദേശിക്കുന്ന പദത്തില്‍ "Double Click" ചെയ്യുക. ഉടനടി അതിന്റെ അര്‍ത്ഥം കാണാവുന്നതാണ്

5. ബ്രൗസറില്‍ ഗൂഗിള്‍ സെര്‍ച്ച് ബാര്‍ ഉള്ളതുപോലെ മഷിത്തണ്ടിന്റേയും സെര്‍ച്ച് ബാര്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏതുസമയവും ഏതു പദത്തിന്റേയും അര്‍ത്ഥം കണ്ടുപിടിക്കാന്‍ താങ്കളുടെ ബ്രൗസറിനെ സജ്ജമാക്കുന്ന സംവിധാനമാണിത്... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കൂ...

6. മഗ്ലീഷില്‍ റ്റൈപ്പു ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍ മലയാളം കീ ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്.


7. പുതിയപദങ്ങള്‍ ചേര്‍ക്കുവാനുള്ള സംവിധാനവും ഇതിനുണ്ട്. പുതിയ ലോഗിന്‍ ഉണ്ടാക്കേണ്ട നൂലാമാലകള്‍ ഒന്നും ഇല്ല.


8. ഒരു പദത്തിന്റെ അര്‍ത്ഥത്തില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതിന്റെ feedback രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദത്തിന്റെ അര്‍ത്ഥത്തിനു താഴെ കൊടുത്തിരിക്കുന്ന "No" എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. പദങ്ങളുടെ അര്‍ത്ഥം ലഭ്യമല്ലെങ്കിലും ഇതേ സംവിധാനം ഉപയോഗിക്കുമല്ലോ? ഈ നിഘണ്ടുവിന്റെ വളര്‍ച്ചയ്ക്ക് അതു സഹായകമാണ്.


9. മലയാളം അക്ഷരങ്ങള്‍ വായിക്കാനറിയാത്ത എന്നാല്‍ മലയാളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കായി പദത്തിന്റെ അര്‍ത്ഥം Manglish ല്‍ കാണുവാനുള്ള സൗകര്യവും മഷിത്തണ്ടില്‍ ഒരുക്കിയിട്ടുണ്ട്. "Display in Manglish" എന്ന ബട്ടണില്‍ അമര്‍ത്തുക.10. ഒരു പദത്തിന്റെ അര്‍ത്ഥം ലഭ്യമായിലെങ്കില്‍ അതിനോടൊപ്പം ചേര്‍ത്തിട്ടുള്ള Hints പരിശോധിക്കുക. ഒരു പരിധിവരെ യഥാര്‍ത്ഥപദം കണ്ടു പിടിക്കാന്‍ അതു നിങ്ങളെ സഹായിക്കും. താങ്കളുടെ സംശയങ്ങള്‍ ഉടനടി തീര്‍ക്കുവാനായി മഷിത്തണ്ടിന്റെ user group ഉണ്ട്. അതിലേക്ക് ഒരു e-mail അയക്കുക. വിലാസം: mashiusers [at ] googlegroups (dot) com

നന്ദി...!!!

3 വാക്കോ അതില്‍ കൂടുതലോ വാക്കുകള്‍ക്ക് അര്‍ത്ഥം മഷിത്തണ്ടിലേക്കു ചേര്‍ത്തവര്‍... 60ല്‍ കൂടുതല്‍!

4200ല്‍ പരം വാക്കുകള്‍ മഷിത്തണ്ടില്‍ ഇല്ലെന്ന് ചൂണ്ടികാണിച്ചവര്‍ 2300ല്‍ കൂടുതല്‍!

നിര്‍ദ്ദേശ്ശങ്ങളും അഭിനന്ദനങ്ങളും ആശംസകളുമായി 127 കമന്റുകള്‍!

കഴിഞ്ഞ മൂന്നുമാസത്തില്‍(മാത്രം) മഷിത്തണ്ട് ഉപയോഗിച്ചവര്‍ 12032 പേര്‍[ip-address]!

ഒരു ദിവസം മഷിത്തണ്ടിനെ ഉപയോഗപ്പെടുത്തുന്നവര്‍ ശരാശരി 340 പേര്‍!
മഷിത്തണ്ട് സേര്‍ച്ച് പ്ലഗ്-ഇന്‍ ഉപയോഗിക്കുന്നവര്‍ ദിവസം ശരാശരി 45 പേര്‍!
1900 വാക്കുകള്‍ ദിനംപ്രതി മഷിത്തണ്ടില്‍ തിരയപ്പെടുന്നു.

58200 ല്‍ പരം മലയാളം പദങ്ങളും അവയുടെ അര്‍ത്ഥങ്ങളും!
24700 ല്‍ പരം ഇംഗ്ലീഷ് പദങ്ങളും അവയുടെ അര്‍ത്ഥങ്ങളും!

ഈ സംരംഭം വന്‍വിജയമാകുവാന്‍ കാരണം നിങ്ങളുടെ പ്രോത്സാഹനങ്ങളാണ്...നന്ദി...നന്ദി... എല്ലാവര്‍ക്കും നന്ദി.. നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുക എന്നതാണ് ഞങ്ങളുടെ അടുത്ത കടമ്പ.

മഷിത്തണ്ടിന്റെ 9ആം പരീക്ഷണ പതിപ്പ് ജൂലായ്-27നു് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളെ അറിയിക്കുമല്ലോ!

ഇപ്പോള്‍ കത്തി നില്‍ക്കുന്ന വിഷയമായതു കൊണ്ടു ഇന്റെര്‍നെറ്റില്‍ നിന്ന് പുസ്തകത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി വായിച്ചു. വളരെ ലളിതമായ അവതരണം. മിശ്രവിവാഹിതരായ മാതാപിതാക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നു. അവരുടെ മകന്റെ അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നു. നമ്മുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണു് മിശ്രവിവാഹവും മറ്റും. വലുതാകുമ്പോള്‍ അവന്‍ അവന്റെ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നാണ് കൂട്ടിചേര്‍ക്കപ്പെടുന്നത്. ഇതില്‍ മതനിഷേധമുണ്ടോ?

എന്റെ സംശയം... അവന്‍ എങ്ങിനെ ഒരു മതം തിരഞ്ഞെടുക്കും എന്നാണ്. ഒരു മതത്തിനെ പറ്റിയും അവനു പറഞ്ഞു കൊടുക്കാതെ അവന്‍ ഏതു തിരഞ്ഞെടുക്കും? മതേതരത്വം എന്നു പറഞ്ഞാല്‍ മതം ഇല്ലാത്ത അവസ്ഥ എന്നാണോ? ഏല്ലാ മത വിശ്വാസികളും ഒരുമയോടെ ജീവിക്കുന്ന ഒരവസ്ഥയില്‍ എത്തിചേരാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മതമില്ലാതായാല്‍ എല്ലാവരും സൗഹൃദപരമായി ജീവിക്കുന്ന ഒരവസ്ഥ എത്തിചേരുമോ? സംശയമാണ്. [കണ്ണൂരിലേയും മറ്റും ഒരവസ്ഥ വച്ചു നോക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായാല്‍ ഒരു പക്ഷേ കേരളത്തില്‍ സമാധാനം വരുമെന്നു തോന്നുന്നു.]

എന്നിട്ടും എന്തേ മതം വേണ്ടാ എന്നു പറയുന്നു. എന്തിനു മതത്തെ തള്ളിപറയുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതു പക്ഷേ പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. അവരുടെ മക്കളെ മതം വേണ്ടാ എന്നു പറഞ്ഞാണോ വളര്‍ത്തിയത്. ഇവര്‍ വല്ലവരും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നോ? അവരവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയവരാണ് നമ്മുടെ മന്ത്രിമാരെങ്കില്‍ ഈഴവ മുഖ്യന്റെ മക്കള്‍ ഈഴവരെ തന്നെ വിവാഹം ചെയ്യില്ലായിരുന്നു. ഒരു മന്ത്രിയേ അങ്ങിനെ വഴി തെറ്റിയിട്ടുള്ളൂവെങ്കില്‍ പോട്ടേ... ബാക്കിയുള്ളവരില്‍ എത്രപേര്‍ അവരവരുടെ മക്കളെ ഈ ആശയപ്രകാരം വളര്‍ത്തിയിട്ടുണ്ട്?

എന്നിട്ടും എന്തേ ഈ ആശയം കേരളജനതയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഇവര്‍ വെമ്പല്‍ കൊള്ളുന്നു.

ഒരു മതവിശ്വാസിയും അതിനേക്കാളുമുപരി ദൈവവിശ്വാസിയുമായ എനിക്ക് ഞാന്‍ ശരി എന്നു വിശ്വസ്സിക്കുന്ന നല്ല കാര്യങ്ങള്‍ എന്റെ മക്കളെ പഠിപ്പിക്കാന്‍ അവകാശമില്ലേ? അങ്ങിനെ അവനെ പഠിപ്പിച്ചില്ലെങ്കില്‍ അവന്‍ ചോദിക്കില്ലേ? എന്തേ അച്ഛന്‍ എന്നെ ഇതൊന്നും പഠിപ്പിച്ചില്ല എന്ന്. ഞാന്‍ പഠിപ്പിക്കുന്നതിന്റെ എതിരായി സ്കൂളില്‍ മതം വേണ്ട എന്നു പഠിപ്പിക്കുമ്പോള്‍ അതു മതനിന്ദയായേ എനിക്കു കണക്കാകാനാകൂ. ഒരു പോവഴിയുള്ളത് സര്‍ക്കാര്‍ സിലബസ്സില്‍ കുട്ടികളെ പഠിപ്പിക്കാതിരുന്നാല്‍ മതി. അങ്ങിനെ എത്ര മതവിശ്വാസികള്‍ക്ക് സ്വന്തം മക്കളെ ചിലവേറിയ മറ്റു സ്കൂളുകളില്‍ പഠിപ്പിക്കാനാകും?

വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടേ എന്നു പറയുന്നു. തിരിച്ചായാല്‍ എന്തു കുഴപ്പം? വലുതാകുമ്പോള്‍ അവനു വേണ്ട എന്നു തോന്നുകയാണെങ്കില്‍ അവന്‍ മതം ഉപേക്ഷിച്ചോട്ടേ? ഒരു പക്ഷേ അതു പാര്‍ട്ടി മാറുന്നതിനേക്കാളും എളുപ്പമായിരിക്കും. ഉദ്ദാഹരണത്തിന്... CPM ഇല്‍ നിന്ന് BJP യിലേക്കോ തിരിച്ചോ പാര്‍ട്ടി മാറാന്‍ ശ്രമിച്ചവരോട് തിരക്കിയാല്‍ മനസ്സിലാകും ഇതിലും എളുപ്പത്തില്‍ മുസ്ലീം മതത്തില്‍ നിന്നു് ഒരാള്‍ക്കു് ഹിന്ദുവാകാമെന്ന്.

എന്റെ അഭിപ്രായത്തില്‍ മതം ഇല്ലാതാക്കിയതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകാന്‍ പോകുന്നില്ല. ഈ ലോകത്തിലെ എല്ലാ പ്രശ്നത്തിനും കാരണക്കാര്‍ മതങ്ങളല്ലല്ലോ? കണ്ണൂരിലും നന്ദിഗ്രാമിലും ആളുകള്‍ മരിച്ചു വീണത് ഒരു മതവും പറഞ്ഞിട്ടല്ലല്ലോ? എന്തു പ്രത്യയശാസ്ത്രമായാലും അടിച്ചൊതുക്കാന്‍ നോക്കിയാല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂ.... അതു ഇപ്പോള്‍ കമ്മ്യൂണിസ്റ്റുക്കാരായാലും മതവിശ്വാസിയായാലും വ്യത്യാസം വരാന്‍ വഴിയില്ല.


ഇനി ഒരു പ്രസക്തമായ ചോദ്യമുള്ളതു്... ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു അവരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ വിദ്യഭ്യാസ പാഠപുസ്തകത്തില്‍ എഴുതിചേര്‍ക്കാന്‍ അവകാശമില്ലേ? അങ്ങിനെ ഒരു കീഴ്വഴക്കം ഇപ്പോഴില്ല. ഇനി അതു തുടങ്ങിവച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എന്താണെന്നു വെച്ചാല്‍ ഒരു പക്ഷേ... ക്വിറ്റ് ഇന്ത്യാ സമരം ഒറ്റു കൊടുക്കാന്‍ വല്ലവരും ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടു പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടക്കേണ്ടി വരും... ഇന്ത്യ-ചൈന യുദ്ധത്തിനിടയില്‍ ബംഗാളില്‍ നടന്ന ബന്ത് ഇന്ത്യന്‍ സൈനികരെ സഹായിക്കാനായിരുന്നോ അതോ തടയാനായിരുന്നോ എന്നു കണ്ടു പിടിക്കാന്‍ കുരുന്നുകള്‍ ബുദ്ധിമുട്ടും.

അവിടെ കൊണ്ടു പ്രശ്നം തീരുമോ.... അടുത്ത അഞ്ചുകൊല്ലത്തില്‍ ഭരണം മാറുമ്പോള്‍ പഠിക്കേണ്ടി വരുന്നതു ഒരു പക്ഷേ അടിയന്തിരാവസ്ഥയെ പറ്റിയും സിക്ക് കൂട്ടകൊലയെ കുറിച്ചാകും. സത്യാവസ്ഥ കുട്ടികള്‍ അറിയുന്നതു നല്ലതല്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. മറ്റു കുഴപ്പമൊന്നും ഉണ്ടാവില്ല... സമരങ്ങളെ പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റിയും ചൂടുള്ള വാര്‍ത്ത കണ്ടു കൊണ്ട് രാവിലെ ഉണരേണ്ടി വരും.

ഈ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുന്നതിനെ പറ്റി എനിക്കു അഭിപ്രായമില്ല. കാരണം ഞാന്‍ അടക്കം കൊടുത്ത Tax കൊണ്ട് അടിച്ചെടുത്ത ഈ പുസ്തകങ്ങള്‍ വീണ്ടും അച്ചടിപ്പിച്ചാല്‍ അതിന്റെ നഷ്ടം എനിക്കു തന്നെ. [കാല്‍കാശ് Tax കൊടുക്കാത്തവര്‍ക്ക് എന്തു തല്ലി പൊളിക്കാം... ആര്‍ക്ക് ഛേദം?] ചെയ്യേണ്ടിയിരുന്നതു് ഇതിനു മുമ്പായിരുന്നു. രഹസ്യമായിട്ടല്ല ഒരു പാഠപുസ്തക ചര്‍ച്ച നടത്തേണ്ടതു്. സ്വന്തം രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എതൊരുവനും അവകാശമുണ്ട്. പക്ഷേ അതിനു പാഠപുസ്തകങ്ങളെയല്ല ആശ്രയിക്കേണ്ടതു്. എന്തോ... പാര്‍ട്ടി സ്റ്റഡിക്ലാസിനൊന്നും ആളെ കിട്ടുന്നില്ല എന്നു തോന്നുന്നു.

പാഠപുസ്തകത്തെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നു് പറയാന്‍ ആര്‍ക്കും പറ്റും. അന്യനല്ലേ [അന്യരുടെ മക്കളല്ലേ] ഇതൊക്കെ പഠിക്കുന്നത്. എനിക്കെന്തു ഛേദം അല്ലേ? പക്ഷേ എത്ര പേര്‍ക്ക് 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ട് മകനെ ഒരു മതത്തിലും ചേര്‍ക്കാതെ ഒരു ജാതി റിസര്‍വേഷനും കൈപറ്റാതെ വളര്‍ത്താന്‍ സാധിക്കും? മക്കളുടെ കാര്യം പോട്ടേ... മതം മനുഷ്യരാശിക്ക് ആവശ്യമില്ലെന്നു പറയുന്നവരാണല്ലോ ഈ പാഠപുസ്തകത്തിനെ അനുകൂലിക്കുന്നത്... എത്ര പേര്‍ ഇന്നു മുതല്‍ വിശ്വാസം ഉപേക്ഷിച്ച് മാതൃക കാട്ടും... നാളെ മുതല്‍ എത്ര പേര്‍ അമ്പലത്തില്‍/പള്ളിയില്‍ പോകാതിരിക്കും?

അങ്ങിനെ ചെയ്യാന്‍ ഒരുക്കമുള്ളവര്‍ക്കു മാത്രമേ ഈ പാഠപുസ്തകത്തെ അനുകൂലിക്കാന്‍ അര്‍ഹതയുള്ളൂ... അന്യന്റെ മക്കളെ 'മതം ആവശ്യമില്ല' എന്ന പഠിപ്പിക്കാന്‍ എന്തൊരു തീക്ഷണത? സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കൂ സഖാക്കളേ

This time we proud to announce the spelling suggesting capability of our Malayalam Dictionary.

You may test this word: നിര്ദെഷം (maglish equivalant: nirdesham)

Hope that you found the word നിര്‍ദ്ദേശം in the matching words (സാമ്യമുള്ള പദങ്ങള്‍) section.

Try nirdosham too. Surly you will find നിര്‍ദ്ദോഷം in its matching words.

Enjoy our new interface and user friendly tips.

If you are new to this dictionary, follow this link.

Tail: Happy Birth Day to my brother, Raju.
Though he is younger to me, he taught me a great thing by his life. it is nothing but the meaning of an English word - perseverance.
So dedicating this release to him on his birthday.

This beta release a mile-stone for Mashithantu Nighantu.

1. Search Plug-in
This will make Mashithantu more reachable to the user. In other words Mashithantu Dictionary is always ON in your browser. All credit goes to Manoj K Mathew who popped-up from somewhere and finished the work in lighting speed. Read more about Search Plug-in here (FAQ)

2. Short cut to the word. Read more here.
3. New synonym and antonym dictionary.
Last but not the least.
4. We have took the first successful step to Malayalam Spell Checker...
Try these words മലയാളത്തില്‍, തെങ്ങിന്റെ, ഈശോയുടെ. Our software can recognize it's root word. In short, Mashithantu Database is empowered by a virtual Database of 4,00,000 words.

Tail: Happy BirthDay to my അപ്പച്ചന്‍ ; the man who taught me Luke 9:62.
"No Man, Having put his hand to the plough, and looking back, is fit for the kingdom of God."

ആരംഭശൂരത്തത്തില്‍ മുമ്പനായ എന്റെ, തുടങ്ങിയ പണി പാതി വഴിയില്‍ ഉപേക്ഷിക്കുന്നവന്റെ, ശീലം കണ്ടു കൊണ്ടാകണം അപ്പച്ചന്‍ ഈ വചനം ബൈബിളില്‍ നിന്നു തപ്പി കണ്ടു പിടിച്ചത്. Hats off to him.

New features:

- facility to read Malayalam in Manglish. We hope that those who don't know to read Malayalam font but understand Malayalam may use this feature.

- Enhanced Malayalam Keyboard.

- a better front page.

- much better matching-words-algorithm.

- a few more words added

and of course a few bug fixes.

If you are new to this dictionary, follow this link.

(This post was supposed to post on Easter Day; the release date)

Adding a Malayalam Keyboard to the site…! you may click it to get the Malayalam letter you see.

Also you may note a difference in the suggestions box. Along with the meaning of a word, you can see matching words too. you may double click on it to get its meaning.

Enjoy our Beta5 version of Malayalam English Dictionary [link](Please Refresh your browser to get the new version)

Tail : Happy BirthDay Ranjit.(scene : He is shaving)

She: why are you using shaving cream while shaving?
He: make shaving smoother and avoid scratches in the skin.
She: that I know; what I am asking is... why you are using it?
He: what?

dedicated to all those have less 'romam'(hair) in his face
What is this? Ice Cubes? You might be wondering that this lake is at northern pole !!!

If you happen to take a short cut from HAL Airport to Bellandur Junction, you will never forget this lake and the bund road. The first reason is the stinky smell as soon as you enter to a small bride over lake side river. The village men wash their buffaloes, cows etc in this lake side area. And I guess, they have no shed for their cattle. so they dump cow dung on this lake. What you see in the picture is a kind of foam formed due to a bit heavy stream of water from the lake to this river.


Second things is the beauty of sky at evening, mist spread over the lake and of course a cool breeze...and how long this lake would be here in Bangalore? As long as someone thinks 361 hectare is good enough to start an industry!!! Somebody says that there exists a small lake in Koramangala. Now it is a sports village residential layout. [link]. Did anybody see it?Third reason is that you can escape from Marathahalli signal and Samson's odometer indicates that this short cut saves 2KMs.

Publishing new Beta version for Mashithantu Nighantu... with double click feature.

Hope you will enjoy!!

Happy Republic Day !!!

...In this late twenties ...

I am experiencing the meaning of a word for the first time in my life... perseverance !!

And the result is ... a Malayalam Nighantu. For the last one year, myself and my crew were involved in this mammoth effort and still need to travel a lot before we sleep.

Thanks to all who supported us through their time, efforts, suggestions, editing etc!

Have a Nice day!

New year... New look... New blog... and New Server !!

Yup, Mashithantu Nighantu server is upgraded with 40% faster loading mechanism and added a new blog. Also optimized its interface to load faster with a cool new look.

Check its new blog here and new look here.

ഹരിശ്രീ

മഷിത്തണ്ട്

About this blog