Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.



1. ഈ നിഘണ്ടുവിനെ ഇംഗ്ലീഷ് നിഘണ്ടുവാക്കാന്‍ "English Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക. തിരിച്ചു മലയാളം നിഘണ്ടു ആവശ്യമെങ്കില്‍ "Malayalam Dictionary" എന്ന റേഡിയോ ബട്ടണ്‍ അമര്‍ത്തുക.


2. ഇതില്‍ 58,000 മലയാള പദങ്ങളുടേയും 24,000 ഇംഗ്ലീഷ് പദങ്ങളുടെയും അര്‍ത്ഥം ലഭ്യമാണ്.


3. ഏതു പദത്തിലും ഒന്നു "double click" ചെയ്താല്‍ ഉടനടി അതിന്റെ അര്‍ത്ഥം ലഭിക്കും. സ്വയം "Dictionary Language" തിരഞ്ഞെടുക്കാനുള്ള കഴിവ് ഇതിനുണ്ട്.

4. "സാമ്യമുള്ള പദങ്ങള്‍" (Matching Words) എന്ന വിഭാഗത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്ന പദത്തിനോട് വളരെ അടുത്ത് സാമ്യമുള്ള പദങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കുന്നതാണ്. ഒരുതരം Spell Checking സംവധാനമാണിത്. അറിയാവുന്ന വിധത്തില്‍ ഒരു പദം type ചെയ്തതിനു ശേഷം 2 സെക്കന്റ് കാത്തിരുന്നാല്‍ സാമ്യമുള്ള പദങ്ങള്‍ കാണാവുന്നതാണ്. അതിനു ശേഷം ഉദ്ദേശിക്കുന്ന പദത്തില്‍ "Double Click" ചെയ്യുക. ഉടനടി അതിന്റെ അര്‍ത്ഥം കാണാവുന്നതാണ്

5. ബ്രൗസറില്‍ ഗൂഗിള്‍ സെര്‍ച്ച് ബാര്‍ ഉള്ളതുപോലെ മഷിത്തണ്ടിന്റേയും സെര്‍ച്ച് ബാര്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏതുസമയവും ഏതു പദത്തിന്റേയും അര്‍ത്ഥം കണ്ടുപിടിക്കാന്‍ താങ്കളുടെ ബ്രൗസറിനെ സജ്ജമാക്കുന്ന സംവിധാനമാണിത്... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കൂ...

6. മഗ്ലീഷില്‍ റ്റൈപ്പു ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍ മലയാളം കീ ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്.


7. പുതിയപദങ്ങള്‍ ചേര്‍ക്കുവാനുള്ള സംവിധാനവും ഇതിനുണ്ട്. പുതിയ ലോഗിന്‍ ഉണ്ടാക്കേണ്ട നൂലാമാലകള്‍ ഒന്നും ഇല്ല.


8. ഒരു പദത്തിന്റെ അര്‍ത്ഥത്തില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതിന്റെ feedback രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദത്തിന്റെ അര്‍ത്ഥത്തിനു താഴെ കൊടുത്തിരിക്കുന്ന "No" എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. പദങ്ങളുടെ അര്‍ത്ഥം ലഭ്യമല്ലെങ്കിലും ഇതേ സംവിധാനം ഉപയോഗിക്കുമല്ലോ? ഈ നിഘണ്ടുവിന്റെ വളര്‍ച്ചയ്ക്ക് അതു സഹായകമാണ്.


9. മലയാളം അക്ഷരങ്ങള്‍ വായിക്കാനറിയാത്ത എന്നാല്‍ മലയാളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കായി പദത്തിന്റെ അര്‍ത്ഥം Manglish ല്‍ കാണുവാനുള്ള സൗകര്യവും മഷിത്തണ്ടില്‍ ഒരുക്കിയിട്ടുണ്ട്. "Display in Manglish" എന്ന ബട്ടണില്‍ അമര്‍ത്തുക.



10. ഒരു പദത്തിന്റെ അര്‍ത്ഥം ലഭ്യമായിലെങ്കില്‍ അതിനോടൊപ്പം ചേര്‍ത്തിട്ടുള്ള Hints പരിശോധിക്കുക. ഒരു പരിധിവരെ യഥാര്‍ത്ഥപദം കണ്ടു പിടിക്കാന്‍ അതു നിങ്ങളെ സഹായിക്കും. താങ്കളുടെ സംശയങ്ങള്‍ ഉടനടി തീര്‍ക്കുവാനായി മഷിത്തണ്ടിന്റെ user group ഉണ്ട്. അതിലേക്ക് ഒരു e-mail അയക്കുക. വിലാസം: mashiusers [at ] googlegroups (dot) com

6 comments:

മഷിത്തണ്ടിന്റെ കോപ്പിറൈറ്റ്‌ എന്താണ്‌? അത്‌ ഓപ്പൺ ലൈസൻസ്‌ ആണെങ്കിൽ ഒരു xml ഫയൽ ആയി പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ പറ്റുമോ?

Hi Cibu,
at the moment there is no copyright other than one for Logo. in future, we are planning for a GPL license for the code.

Thanks

സോറി. കോഡിനെ പറ്റിയല്ല ഉദ്ദേശിച്ചത്‌. ഡിക്ഷ്ണറിയുടെ കാര്യമായിരുന്നു.

Cibu,

നിഘണ്ടു ഇപ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്കു ലഭ്യമാണല്ലോ?

രണ്ട്‌ കാര്യങ്ങളുണ്ട്‌:
1. ഇവിടെ നിന്നു സെർച്ച്‌ ചെയ്ത്‌ കിട്ടുന്ന ഡാറ്റ അവർക്ക്‌ GPL പോലുള്ള ലൈസൻസ്‌ പ്രകാരം ഉപയോഗിക്കാനാവുമോ? അതായത്‌, ഇവിടെ നിന്നുള്ള ഡാറ്റ വിക്ഷ്ണറിയിൽ ചേർക്കുന്നതിനു തടസമുണ്ടൊ?

2. ഇവിടെ നിന്നുള്ള ഡാറ്റ, ബൾക്കായി എടുക്കാവുന്ന രീതിയിൽ XML ആയി ലഭ്യമാണോ?

Cibu,

1. ഇവിടെ നിന്നും വേര്‍ഡ് എടുത്ത് GPL സൈറ്റുകളില്‍ ഇടുന്നതു കൊണ്ട് ഒരു പരാതിയും ഇല്ല. പക്ഷേ അതിനു ശേഷം ഞങ്ങള്‍ അവിടെന്ന് എടുത്തതാണ് എന്നു മാത്രം പറയാന്‍ ഇടവരുത്തരുത് എന്ന അപേക്ഷ.

2. ബൾക്കായി എടുക്കാവുന്ന രീതിയിൽ XML ആയി ലഭ്യമല്ല.