മഷിത്തണ്ട് നിഘണ്ടുവിന്റെ പുതിയ പതിപ്പ് പുറത്തിറക്കി... ഇംഗ്ലീഷിന്റെ അക്ഷരത്തെറ്റ് തിരുത്തല്‍ ഭാഗം കുറച്ചു കൂടി മികച്ചതാക്കി എന്നതാണ് എടുത്തുപറയാവുന്ന മേന്മ...
ഇന്റര്‍ഫേസിലും ചില മാറ്റങ്ങള്‍ കാണുവുന്നതാണ്...
1. English->Malayalam തിരഞ്ഞെടുത്താല്‍ ഇംഗ്ലീഷ് പദങ്ങളുടെ മലയാളം അര്‍ത്ഥം കണ്ടു പിടിക്കാം.
Malayalam->English തിരഞ്ഞെടുത്തതിനുശേഷം മലയാളം പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടു പിടിക്കാം.
ഉദ്ദേശിച്ച പദം നിഘണ്ടുവില്‍ ലഭ്യമല്ലെങ്കില്‍ അതിനു താഴെ കൊടുത്തിരിക്കുന്ന സാമ്യമുള്ള പദങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ double click ചെയ്താല്‍ അവയുടെ അര്‍ത്ഥം ഉടനടി ലഭ്യമാവുന്നതാണ്.
2. Quick Links എന്ന ഒരു വിഭാഗം പുതിയതായി ചേര്‍ത്തിട്ടുണ്ട്. പുതിയ പദം ചേര്‍ക്കുന്നതിനും മറ്റും ഈ വിഭാഗം ഉപയോഗപ്പെടുത്താം
Posted by
yetanother.softwarejunk
0 comments:
Post a Comment