അങ്ങിനെ ‘പഴശ്ശി രാജ’ കണ്ടു.. ബ്ലോഗിലെ റിവ്യൂ കള്‍ വായിച്ചിരുന്നതു കൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കാതെ സിനിമ കാണാന്‍ പറ്റി. ഉം... ഒരു മലയാള സിനിമ എന്നു നോക്കിയാല്‍ ..കൊള്ളാം... പക്ഷേ എഴുത്തുക്കാരന്റ അവകാശവാദങ്ങള്‍ കാണുമ്പോള്‍ ഇതു പോരാ...
എന്തോക്കയോ എവിടെയോ മിസ്സിങ് ആണിതിനു്...കാമറ ഫോക്കസിങില്‍ ചില സ്ഥലങ്ങളില്‍ പോരായ്മ മുഴച്ചു കാണാമായിരുന്നു. ‘നീലി‘യ്ക്കെന്തു പറ്റിയോ ആവോ (ഇനി തിയറ്ററുക്കാര്‍ വല്ലതും കട്ട് ചെയ്തോ എന്തോ)... ഒറിജിനാലിറ്റി വളരെ കമ്മിയാണ്... കയറുകെട്ടി ഇറക്കാനാണോ മൂന്നു കൊല്ലം ഇവര്‍ പണിയെടുത്തത്?!. പഴശ്ശി രാജ രാത്രിയില്‍ ഒറ്റയ്ക്ക് പോയിട്ടുള്ള പ്രകടനം ‘മാത്രം‘ മതിയായിരുന്നു സായിപ്പിനെ മൊത്തം തോല്‍പ്പിക്കാന്‍. രാത്രിയായതു കൊണ്ടോ എന്തോ തന്റെ പ്രിയപ്പെട്ട വെള്ള കുതിരയുടെ ഒപ്പമല്ല പഴശ്ശി ഒറ്റയാള്‍ പോരാട്ടത്തിനു പോയത്.
കുറിച്ച്യരിലും വെളുത്തു തുടുത്ത മോഡലുകള്‍ ഉണ്ടായിരുന്നു... ചുമ്മാ..ഒരു നയനസുഖത്തിനു ഇരിക്കട്ടേ എന്നു കരുതികാണും. ആദ്യത്തെ ഒളിപ്പോര് തീര്‍ത്തും പരിതാപകരം. പോട്ടേ... കുറിച്ച്യര്‍ ഒരു പക്ഷേ അത്ര നിപുണര്‍ ആവില്ല.
പാവം കുങ്കന്‍ ...ചെറുപ്പത്തില്‍ ഉച്ചകഞ്ഞി ഇല്ലാതെ വിഷമിച്ചു പോലും!!! 1980നു ശേഷമായിരിക്കണം ഉച്ചകഞ്ഞി എന്ന കണ്‍സപ്റ്റ് തന്നെ വന്നത് എന്നു തോന്നുന്നു. അത്താഴപട്ടിണി എന്നു മാറ്റി എഴുതാമായിരുന്നു. അതുപോലെ തന്നെ ‘ലണ്ടന്‍‘ എന്നു പ്രയോഗിച്ചു കണ്ടു. ബിലാത്തിപട്ടണം എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിയുന്നത്. ‘നന്ദനം’ സിനിമയില്‍ പോലും ‘ബിലാത്തിയിലേക്കാ’ എന്ന സംഭാഷണ ശലകം ഉണ്ട്. ഓഹ്...എം.ടി. യെ ഉപദേശിക്കാന്‍ ഞാനാര്? നന്നായി ഇംഗ്ലീഷ് പറയാന്‍ കഴിയുന്ന മമ്മൂട്ടി, പഴശ്ശിക്കും വേണ്ടി തപ്പലോടു കൂടി ഇംഗ്ലീഷ് പറയുന്നുണ്ട് അവസാനത്തില്‍. അതു കൊള്ളാം.
ഒരു ഇമോഷണല്‍ ടെച്ചിങ് പഴശ്ശിരാജയോട് തോന്നുന്നില്ല. അതില്‍ എഴുത്തുക്കാരനും സംവിധായകനും ഒരു പോലെ പരാജയപ്പെട്ടു എന്നു തോന്നുന്നു... അതേ സമയം ഇടച്ചേന കുങ്കനോട് കുറച്ചെങ്കിലും വീരാരാധന തോന്നുകയും ചെയ്യും. കോരിത്തരിപ്പിക്കുന്ന ഒരു യുദ്ധകാഹള ഡയലോഗിന്റെ കമ്മി ഉണ്ടെന്നു തോന്നുന്നു... ‘ബ്രേവ് ഹാര്‍ട്ട്‘ കണ്ടവര്‍ ഒരിക്കലും മെല്‍ ഗിബ്സണ്‍ന്റെ ഡയലോഗ് പ്രസന്റേഷന്‍ മറക്കാന്‍ വഴിയില്ല. പോരാത്തതിനു പിന്തിരിഞ്ഞോടുന്ന എതിരാളിയെ ഓടിച്ചിട്ടു വെട്ടുന്നു പഴശ്ശി ???!! മോശം.
പൂക്കുട്ടി കൊള്ളാം... നല്ല ശബ്ദലേഖനം തന്നെ കൊടുത്തിട്ടുണ്ട്... പുല്‍മൈതാനത്ത് (300 പട്ടാളക്കാരുടെ) ബൂട്ട് ബീറ്റ് അത്രയ്ക്കു കഠിനമാകുമോ എന്ന സംശയം ബാക്കി.
വെള്ളം ചോദിച്ചു ചുരിക ഒളിപ്പിച്ചു കടത്തിയ സീക്വെന്‍സ് എനിക്കിഷ്ടപ്പെട്ടു. അതുപോലെ തന്നെ പഴശി രാജയുടെ എന്‍ട്രി സീക്വെന്‍സും ഇഷ്ടപ്പെട്ടു... ഇടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും കഴിഞ്ഞേ പഴശ്ശി രാജയ്ക്ക് ഇടമുള്ളൂ ഈ സിനിമയില്‍! ഇതു ശരത്‌കുമാര്‍- ഹരിഹരന്‍ സിനിമ എന്നു പറയുന്നതാകും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു...
അല്ലെങ്കിലും തോറ്റ ഒരു രാജാവിന്റെ കഥ ഇത്രയെങ്കിലും വിജയിപ്പിച്ചെടുത്തല്ലോ... അതു തന്നെ അഭിമാനത്തിനു വക നല്‍കുന്നു.
Posted by
yetanother.softwarejunk
comments (30)
Posted by
yetanother.softwarejunk
comments (0)
മഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു. പുതിയ വിലാസം സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.
ഉണ്ണികൃഷ്ണന്‍ കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം
1. ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്‌ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു. മഷിത്തേണ്ടിന്റെ ട്രാന്‍സ്‌ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത് അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.
2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.
3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍ തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.
സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.
മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.