മഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു. പുതിയ വിലാസം സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.
ഉണ്ണികൃഷ്ണന്‍ കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം
1. ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്‌ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു. മഷിത്തേണ്ടിന്റെ ട്രാന്‍സ്‌ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത് അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.
2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.
3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍ തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.
സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.
മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.
0 comments:
Post a Comment