Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

അങ്ങിനെ ‘പഴശ്ശി രാജ’ കണ്ടു.. ബ്ലോഗിലെ റിവ്യൂ കള്‍ വായിച്ചിരുന്നതു കൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കാതെ സിനിമ കാണാന്‍ പറ്റി. ഉം... ഒരു മലയാള സിനിമ എന്നു നോക്കിയാല്‍ ..കൊള്ളാം... പക്ഷേ എഴുത്തുക്കാരന്റ അവകാശവാദങ്ങള്‍ കാണുമ്പോള്‍ ഇതു പോരാ‍...

എന്തോക്കയോ എവിടെയോ മിസ്സിങ് ആണിതിനു്...കാമറ ഫോക്കസിങില്‍ ചില സ്ഥലങ്ങളില്‍ പോരായ്മ മുഴച്ചു കാണാമായിരുന്നു. ‘നീലി‘യ്ക്കെന്തു പറ്റിയോ ആവോ (ഇനി തിയറ്ററുക്കാര്‍ വല്ലതും കട്ട് ചെയ്തോ എന്തോ)... ഒറിജിനാലിറ്റി വളരെ കമ്മിയാണ്... കയറുകെട്ടി ഇറക്കാനാണോ മൂന്നു കൊല്ലം ഇവര്‍ പണിയെടുത്തത്‌?!. പഴശ്ശി രാജ രാത്രിയില്‍ ഒറ്റയ്ക്ക് പോയിട്ടുള്ള പ്രകടനം ‘മാത്രം‘ മതിയായിരുന്നു സായിപ്പിനെ മൊത്തം തോല്‍പ്പിക്കാന്‍. രാത്രിയായതു കൊണ്ടോ എന്തോ തന്റെ പ്രിയപ്പെട്ട വെള്ള കുതിരയുടെ ഒപ്പമല്ല പഴശ്ശി ഒറ്റയാള്‍ പോരാട്ടത്തിനു പോയത്‌.

കുറിച്ച്യരിലും വെളുത്തു തുടുത്ത മോഡലുകള്‍ ഉണ്ടായിരുന്നു... ചുമ്മാ..ഒരു നയനസുഖത്തിനു ഇരിക്കട്ടേ എന്നു കരുതികാണും. ആദ്യത്തെ ഒളിപ്പോര് തീര്‍ത്തും പരിതാപകരം. പോട്ടേ... കുറിച്ച്യര്‍ ഒരു പക്ഷേ അത്ര നിപുണര്‍ ആവില്ല.

പാവം കുങ്കന്‍ ...ചെറുപ്പത്തില്‍ ഉച്ചകഞ്ഞി ഇല്ലാതെ വിഷമിച്ചു പോലും!!! 1980നു ശേഷമായിരിക്കണം ഉച്ചകഞ്ഞി എന്ന കണ്‍സപ്റ്റ് തന്നെ വന്നത് എന്നു തോന്നുന്നു. അത്താഴപട്ടിണി എന്നു മാറ്റി എഴുതാമായിരുന്നു. അതുപോലെ തന്നെ ‘ലണ്ടന്‍‘ എന്നു പ്രയോഗിച്ചു കണ്ടു. ബിലാത്തിപട്ടണം എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിയുന്നത്‌. ‘നന്ദനം’ സിനിമയില്‍ പോലും ‘ബിലാത്തിയിലേക്കാ’ എന്ന സംഭാഷണ ശലകം ഉണ്ട്. ഓഹ്...എം.ടി. യെ ഉപദേശിക്കാന്‍ ഞാനാര്? നന്നായി ഇംഗ്ലീഷ് പറയാന്‍ കഴിയുന്ന മമ്മൂട്ടി, പഴശ്ശിക്കും വേണ്ടി തപ്പലോടു കൂടി ഇംഗ്ലീഷ് പറയുന്നുണ്ട് അവസാനത്തില്‍. അതു കൊള്ളാം.

ഒരു ഇമോഷണല്‍ ടെച്ചിങ് പഴശ്ശിരാജയോട് തോന്നുന്നില്ല. അതില്‍ എഴുത്തുക്കാരനും സംവിധായകനും ഒരു പോലെ പരാജയപ്പെട്ടു എന്നു തോന്നുന്നു... അതേ സമയം ഇടച്ചേന കുങ്കനോട് കുറച്ചെങ്കിലും വീരാരാധന തോന്നുകയും ചെയ്യും. കോരിത്തരിപ്പിക്കുന്ന ഒരു യുദ്ധകാഹള ഡയലോഗിന്റെ കമ്മി ഉണ്ടെന്നു തോന്നുന്നു... ‘ബ്രേവ് ഹാര്‍ട്ട്‘ കണ്ടവര്‍ ഒരിക്കലും മെല്‍ ഗിബ്സണ്‍ന്റെ ഡയലോഗ് പ്രസന്റേഷന്‍ മറക്കാന്‍ വഴിയില്ല. പോരാത്തതിനു പിന്തിരിഞ്ഞോടുന്ന എതിരാളിയെ ഓടിച്ചിട്ടു വെട്ടുന്നു പഴശ്ശി ???!! മോശം.

പൂക്കുട്ടി കൊള്ളാം... നല്ല ശബ്ദലേഖനം തന്നെ കൊടുത്തിട്ടുണ്ട്‌... പുല്‍മൈതാനത്ത് (300 പട്ടാളക്കാരുടെ) ബൂട്ട് ബീറ്റ് അത്രയ്ക്കു കഠിനമാകുമോ എന്ന സംശയം ബാക്കി.

വെള്ളം ചോദിച്ചു ചുരിക ഒളിപ്പിച്ചു കടത്തിയ സീക്വെന്‍സ് എനിക്കിഷ്ടപ്പെട്ടു. അതുപോലെ തന്നെ പഴശി രാജയുടെ എന്‍‌ട്രി സീക്വെന്‍സും ഇഷ്ടപ്പെട്ടു... ഇടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും കഴിഞ്ഞേ പഴശ്ശി രാജയ്ക്ക് ഇടമുള്ളൂ ഈ സിനിമയില്‍! ഇതു ശരത്‌കുമാര്‍- ഹരിഹരന്‍ സിനിമ എന്നു പറയുന്നതാകും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു...

അല്ലെങ്കിലും തോറ്റ ഒരു രാജാവിന്റെ കഥ ഇത്രയെങ്കിലും വിജയിപ്പിച്ചെടുത്തല്ലോ... അതു തന്നെ അഭിമാനത്തിനു വക നല്‍കുന്നു.

30 comments:

This comment has been removed by the author.

പഴശ്ശി അത്ര കേമനായിരുന്നു എന്ന് ചരിത്രം വായിച്ചപ്പോളോ സിനിമ കണ്ടപ്പോളോ എനിക്കു തോന്നിയില്ല. ക്ഷമിക്കൂ സഹോദരാ...

This comment has been removed by the author.

പഴശ്ശി രാജ ഒരിക്കലും ഒരു എഴുത്തുകാരന്റെ (തിരകഥാകൃത്തിന്റെ)സിനിമയാവില്ല. മറിച്ച് ഒരു സംവിധായകന്റെയും, സിനിമോട്ടോഗ്രാഫറുടെയും, ശബ്ദലേഖകന്റെയും സിനിമയാണ്. അതു കൊണ്ട് തന്നെ ഒരു പക്ഷേ മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം വന്ന Technically Perfect ആയ ഒരു സിനിമയാകും.

ഇത്തരം ഒരു സിനിമ ഒരുക്കാന്‍ കഷ്ടപ്പെട്ട ഹരിഹരനേയും ഗോകുലം ഗോപാലനെയും അഭിനന്ദിക്കതിരിക്കാനാവില്ല.

പിന്നെ ഒരു ചരിത്രവും പഴശ്ശി രാജ ഒരു തോറ്റ രാജാവാണെന്ന് പറയില്ല. ഉണ്ടെങ്കില്‍ തന്നെ അതേതെന്ന് ഒന്ന് കാണിച്ചു തരിക. ഒരു ശത്രുവോട് പടവെട്ടി അതില്‍ മരിക്കുന്നത് സ്വന്തം രാജ്യം അടിയറ വയ്ക്കുന്നതിനേക്കാള്‍ മഹത്ത്വരമാണ്. അത് തോറ്റോടലല്ല സുഹൃത്തേ.

O.T - പീകുട്ടി സഹോദരിയാണ് :-)

അത്ര ടെക്കനിക്കല്‍ പെര്‍ഫെക്ഷനൊന്നും എനിക്കു തോന്നിയില്ല. പ്രത്യേകിച്ചും ഫൈറ്റ് സീനുകള്‍. കയര്‍ കെട്ടിയെറക്കുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.. പിന്നെ.. ”ഒരു മലയാള സിനിമ എന്നു നോക്കിയാല്‍ ..കൊള്ളാം“.

“അതു തന്നെ അഭിമാനത്തിനു വക നല്‍കുന്നു. “

ഒരു ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചു വിജയിക്കാതിരുന്നാല്‍ അതിനെ പരാജയം എന്നല്ലേ പറയുക?

ഹരിഹരനേയും ഗോകുലം ഗോപാലനെയും അഭിനന്ദിക്കണം..അതില്‍ സംശയും ഒന്നുമില്ല. പക്ഷേ ഇതിലും വളരയേറേ നന്നാക്കാമായിരുന്നില്ലേ? എന്നേ എനിക്കു സംശയമുള്ളൂ.

Liked ur review. But the last sentence shocked me. Pazhassi Raja (any person with common sense for that matter) definitely knew he was never going to win the battle against the Company. He could slow down those guys to a great extend. Padakkalathill poruthi veena, Veera Swargam kittiya aa dheerane "thotta rajavu" ennu vilichu adhikshepichathu valare mosham aayi poyi. Will u say "Sandeep Unnikrishnan, Karkare et al are all thottu thoppiyittavar???"

- Swapna.

ഒരുപക്ഷേ എന്റെ അവസാന വരി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു എന്നു വേണം കരുതാന്‍‌ . വീരചരമവും പരാജയവും രണ്ടും രണ്ടാണ്.

ഒന്നാമതായി ഞാന്‍ സംവിധായകന് ഒരു പ്രശംസ ചൊരിയുകയായിരുന്നു... മലയാളത്തില്‍ ഒരു വിധം നന്നായി ഒരു യുദ്ധ സിനിമ എടുത്തതിനു്! മലയാളികളുടെ മനസ്സില്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കും വേലുത്തമ്പി ദളവയ്ക്കും ഒരു പക്ഷേ ശക്തന്‍ തമ്പുരാനേക്കാളും താഴെയാണ് പഴശ്ശി രാജ. എന്നിട്ടും അദ്ദേഹത്തെ ആസ്പദമാക്കി സിനിമയുണ്ടാക്കി വിജയിപ്പിച്ചല്ലോ ...”അതു തന്നെ അഭിമാനത്തിനു വക നല്‍കുന്നു. “ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്

മികച്ച യോദ്ധാക്കള്‍ ഒരിക്കലും പിന്തിരിഞ്ഞോടുന്ന എതിരാളിയെ ഓടിച്ചിട്ട് കൊല്ലാറില്ല. നേര്‍ക്കു നേര്‍... അതാണ് യോദ്ധാവ്‌. നിര്‍ഭാഗ്യകരം പഴശ്ശിരാജയുടെ അവസാന ഇര പിന്തിരിഞ്ഞോടിയ പടയാളിയായിരുന്നു. അത് പഴശ്ശിയിലെ യോദ്ധാവിന്റെ നിറം കെട്ട പ്രകടനമായിരുന്നു.

ഈ സിനിമയിലൂടെ പഴശ്ശിയെ ധീരയോദ്ധാവായി എന്റെ മനസ്സില്‍ കുടിയിരുത്താന്‍ സംവിധായകനും തിരകഥാകൃത്തിനും കഴിഞ്ഞില്ല. ഒരു പക്ഷേ കുങ്കന്‍ പ്രേഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞു.
[അഭിപ്രായങ്ങള്‍ക്കു നന്ദി..ഓരോരുത്തര്‍ക്കും അവരുടെ കാഴ്ചപ്പാട്... അത്രയേ ഉള്ളൂ]

സുഹൃത്തേ, ഒരു സിനിമയുടെ പിറകില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ടോ. “കയറി” നു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച്, ഇനി അവനെ എങ്ങാനും നിങ്ങള്‍ സ്ക്രീനിന്‍ കണ്ടാല്‍ പറയും ഡ്യൂപ്പിനെ വച്ച് പടം പിടിച്ചു എന്ന്. ഫോട്ടോ ഷൂട്ടില്‍ വന്ന പാരഗണ്‍ ചെരുപ്പിന്റെ കഥ അങ്ങാടി പാട്ടാണല്ലോ!!

സിനിമ, സിനിമയാണ്. അവിടെ വീരപരിവേഷത്തിന് വേണ്ടി പലതും ചെയ്യും. അവസാനത്തെ വരി ഒരു കണ്‍ഫ്യൂഷനും ഉണ്ടാക്കുന്നില്ല. ചരിത്രത്തില്‍ നീ പറഞ്ഞ രാജാക്കന്മാര്‍ക്കൊപ്പം തന്നെയാണ് പഴശ്ശി രാജയുടെയും സ്ഥാനം. അദ്ദേഹത്തെ നീ മറ്റുള്ളവരെക്കാളും താഴേ കാണുന്നത് “മലയാളികളുടെ മനസ്സിലെ” തോന്നലാണെന്ന് സ്ഥിതീകരിക്കരുത്.

ഇനി ഇതില്‍ നിന്നൊക്കെ വിട്ടു പോയ ഒരു കാര്യം പറയാം. പഴശ്ശിയുടെ മരണത്തെ പറ്റി ഇപ്പൊഴും ഒരു തര്‍ക്കം ഉണ്ട്. വജ്ര മോതിരം കഴിച്ചാണ് അദ്ദേഹം മരിച്ചത് എന്നൊരു വിഭാഗം പറയുന്നു. അങ്ങനെയാണെങ്കില്‍, കഠാര കുത്തിയിറക്കി മരിച്ച വേലുത്തമ്പി ദളവയെയും, മോതിരം കഴിച്ച് മരിച്ച പഴശ്ശിയേയും നീ എങ്ങെനെ വിലയിരുത്തും. ഏതാണ് വീര്‍ചരമം, ഏതാണ് പരാജയം? പറയൂ സഹോദരാ? :-)

ഓക്കെ... മറ്റു രാജാക്കന്മാര്‍ പോട്ടേ.. ലളിതമായി ഈ സിനിമ മാത്രമെടുക്കൂ... കുങ്കന്‍ ആത്മഹത്യയാണ് ചെയ്തത്‌... എന്നിട്ടും എനിക്ക് (മറ്റുള്ളവരുടെ കാര്യം എന്താണെന്ന് അന്വേക്ഷിക്കുന്നില്ല) വീരമരണം പ്രാപിച്ച പഴശ്ശിയേക്കാളും വീരാരാധന തോന്നുന്നു?

പിന്നെ ഒരു പ്രേഷകന്‍ എന്ന നിലയില്‍ ഞാന്‍ അതിന്റെ പിന്നില്‍ നടക്കുന്ന എന്തേങ്കിലും അറിയേണ്ടതുണ്ടോ? ഞാന്‍ സ്ക്രീനിലേക്കേ നോക്കുന്നുള്ളൂ.. അതില്‍ തെളിയണം തിരക്കഥകൃത്തോ സംവിധായകനോ പറയാന്‍ ഉദ്ദേശിച്ച കാര്യം.

അവര്‍ കയറോ ഡ്യൂപ്പോ എന്തു വേണമെങ്കിലും ഉപയോഗിക്കട്ടേ... പ്രേഷകന്റെ മുമ്പില്‍ അപാകത ഇല്ലാതെ അത് എത്തണം. അതിനെയാണ് ടെക്കനിക്കല്‍ പെര്‍ഫെക്റ്റ് എന്നു പറയുന്നത്.
-------------------
വീരമരണം എന്നു പറയുന്നത്‌ പോരാടി മരിക്കുമ്പോഴാണ്. ആത്മഹത്യ ചെയ്യല്‍ വീരമരണത്തില്‍ വരില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ ചില ആത്മഹത്യകള്‍ നമ്മുടെ മനസ്സില്‍ വീരപരിവേഷം കൊടുക്കപ്പെടും. ഉദ്ദാ. വേലുത്തമ്പി ദളവ; വടക്കന്‍ വീരഗാഥയിലെ ചന്തു, പഴശ്ശിരാജയിലെ കുങ്കന്‍.
----------------------
നെപ്പോളിയന്‍ വരെ അവസാന യുദ്ധത്തില്‍ പരാജയം രുചിച്ചിട്ടുണ്ട് ; അങ്ങിനെ പല ചക്രവര്‍ത്തിമാരും അവസാനം പരാജയം അനുഭവിച്ചിട്ടുള്ളവരാണ് . പക്ഷേ അവര്‍ക്ക് പറയാന്‍ ഒരു പാട് വിജയത്തിന്റെ കഥ പറയാനുണ്ടാകും. പഴശ്ശിരാജയ്ക്ക് പറയുന്നുള്ള രണ്ടാമത്തെ വിജയത്തിന്റെ കഥ പറയാമോ?
(ഒന്ന് കമ്പനിയുടെ കൂടെ ചേര്‍ന്ന് ടിപ്പുവിനെ തുരുത്തി). രണ്ട്???

സറ്‍ദാറ്‍ കേ എം പണിക്കറ്‍ രചിച്ച കേരള സിംഹം എന്ന ചരിത്റാഖ്യായിക ആണു എം ടീ പഴശ്ശിരാജക്കു ഉപയോഗിച്ചിരിക്കുന്നത്‌ അതു വായിച്ചാല്‍ തിരക്കഥ അത്റ ഭയങ്കരം എന്നു പറയാനില്ല സീനിയറ്‍ കേ പീ എസ്‌ മേനോന്‍ എഴുതിയ സുബേദാറ്‍ നായറ്‍ എന്ന ഒരു നോവല്‍ കൂടി പഴശ്ശിയെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്‌ ഇപ്പോള്‍ ഈ ക്റ്‍തി വായിക്കാന്‍ കിട്ടുമോ എന്നറിയില്ല അതിലും പഴശ്ശി പരാജയപ്പെട്ട ഒരു രാജാവായിരുന്നു അതിലും വെടിയേറ്റു മരിക്കുകയാണു ഒരു സുബേദാറ്‍ ആണു ഈ നോവലിലെ നായകന്‍ പഴശ്ശി കാണിച്ച പല മണ്ടത്തരങ്ങളും അതില്‍ എഴുതിയിരുന്നു എന്നാണു ഓറ്‍മ്മ അതു വായിച്ചപ്പോള്‍ വജ്റ മോതിരം വിഴുങ്ങിയതൊക്കെ വെറും കെട്ടു കഥ ആണെന്നു തോന്നിയിരുന്നു അന്നു ഒരു പാട്‌ വിമറ്‍ശനം നേരിട്ട നോവല്‍ ആണു അത്‌, പഴശ്ശി തണ്റ്റെ നിലപാടില്‍ ഒരിക്കലും കണ്‍സിസ്റ്റണ്റ്റ്‌ ആയിരുന്നില്ല മുസ്ളീം വിരോധി ആയിരുന്നു എന്നും ചരിത്റം പറയുന്നു പിന്നെ മലബാറില്‍ പടം ഓടാനും അല്‍പ്പം മത സൌഹാറ്‍ദ്ദത്തിനും മുസ്ളീങ്ങള്‍ പഴശ്ശീയുടെ കൂടെ നില്‍ക്കുന്നതായി കഥ മാറ്റി എന്നെയുള്ളു.

ബ്റിട്ടീഷുകാറ്‍ മലബാറ്‍ ഭരിച്ചിരുന്നില്ലെങ്കില്‍ മലബാറിണ്റ്റെ ഗതി എന്താകുമായിരുന്നു സ്വാതന്ത്റ്യം കിട്ടി എത്റ കൊല്ലം കഴിഞ്ഞു എന്നാല്‍ കേരളത്തിണ്റ്റെ തെക്കുമായി തട്ടിച്ചാല്‍ എന്തു പുരോഗതി ഉണ്ട്‌ മലബാറില്‍ ക്റിസ്ത്യാനി കുടിയേറിയതു കൊണ്ടാണൂ അവിടവിടെ അല്‍പ്പം ഡെവലപ്‌മണ്റ്റ്‌ വന്നത്‌ തന്നെ, അല്ലെങ്കില്‍ ഇപ്പോഴും ഉണ്ണിയാറ്‍ച്ചയും പുത്തൂരം വീടുമായി അടിപിടി കൂടി നടന്നേനേ

This comment has been removed by the author.

ചരിത്രം വേറെ, സിനിമ വേറെ, നോവല്‍ വേറെ.

പഴശ്ശിയെ പുകഴ്ത്തി ഒരു നോവല്‍ എഴുതിയിരുന്നെങ്കില്‍ അദ്ദേഹത്തെ നിങ്ങള്‍ ആരാധിക്കുമായിരുന്നൊ? നോവല്‍/സിനിമ ഒരു കഥാകാരന്റെ/തിരകഥാകൃത്തിന്റെ ഭാവനയില്‍ വിരിയുന്ന ഒരു വസ്തുവാണ്. അതില്‍ പല വളചൊടിയലുകളും ഉണ്ടായിരിക്കാം. ഉദ്ദാ - ഒരു വടക്കന്‍ വീരഗാഥ തന്നെ. അതിലെ ചന്തു വടക്കന്‍ പാട്ടില്‍ ഒരിക്കലും നായകന്‍ ആയിരുന്നില്ല. മറിച്ച് ആരോമലെ ചതിച്ചു കൊന്ന മച്ചുനന്‍ ആയിരുന്നു. എം.ടി ഒരു കശക്ക് കശക്കിയപ്പോള്‍ അങ്ങേര് ദേ വീരന്‍. - ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡ് - അതിലുള്ളെതല്ലാം സത്യമാണോ ?

ചരിത്രത്തിലെ സത്യം നമ്മുക്കറിയില്ല. പക്ഷേ എന്റെ അഭിപ്രായത്തില്‍ (വായനയില്‍ നിന്നുണ്ടായ അഭിപ്രായമാണ്) പഴശ്ശി ഒരു തോറ്റ രാജാവല്ല. അടച്ചാക്ഷേപിക്കുന്നതിന്ന് മുന്‍പ് ഒരല്പം ചരിത്രം പരിശൊധിക്കുന്നത് നല്ലതാണ്. പിന്നെ സിനിമ/നോവല്‍ മാത്രമല്ല ചരിത്രം.

‌@ ആരുഷി - താങ്കള്‍ ഒരു മലബാറുകാരനൊ/കാരിയൊ ആണോ? ആണെങ്കില്‍ ഒന്നു മനസ്സിലാക്കുക. ഉണ്ണിയാര്‍ച്ച ഒരിക്കലും പുത്തൂരം വീടുമായി അടിപ്പിടി കൂടാന്‍ വഴിയില്ല, കാരണം അവരുടെ സ്വന്തം വീടാണ് അത്. പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ചയാണവര്‍ :-)

സിനിമയില്‍ വര്‍ഗ്ഗീയതയൊന്നും ഞാന്‍ കണ്ടില്ല. ഞാന്‍ സ്ക്രീനില്‍ കണ്ട പഴശ്ശിരാജയെ പറ്റിയേ എഴുതിയുള്ളൂ.

ഒന്നു കൂടി -
“വീരമരണം എന്നു പറയുന്നത്‌ പോരാടി മരിക്കുമ്പോഴാണ്. ആത്മഹത്യ ചെയ്യല്‍ വീരമരണത്തില്‍ വരില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ ചില ആത്മഹത്യകള്‍ നമ്മുടെ മനസ്സില്‍ വീരപരിവേഷം കൊടുക്കപ്പെടും. ഉദ്ദാ. വേലുത്തമ്പി ദളവ; വടക്കന്‍ വീരഗാഥയിലെ ചന്തു, പഴശ്ശിരാജയിലെ കുങ്കന്‍.”

ഇവിടെ നീ നിന്നെ തന്നെ contradict ചെയ്യുന്നില്ലേ?

സിനിമയില്‍ സത്യത്തില്‍ കുങ്കനും ചന്തുവുമാണ് പഴശ്ശിയെക്കാള്‍ കേമന്‍. ഒരു പക്ഷെ സിനിമയില്‍ മാത്രം.

ധനുഷ്,

ഞാന്‍ സിനിമയുടെ റിവ്യൂ തന്നെയല്ലേ എഴുതിയത്‌? ചരിത്രമായി അതിനെ ബന്ധപ്പെടുത്താന്‍ എനിക്കു വലിയ താത്പര്യം ഇല്ല. കാരണം ഞാന്‍ ചരിത്ര വിദ്യാര്‍ത്ഥിയല്ല. വെറും ഒരു പ്രേഷകന്‍ മാത്രം. അതില്‍ എനിക്കു പഴശ്ശിരാജയെക്കാള്‍ മെച്ചമായി മറ്റു പലരേയും തോന്നി. പ്രത്യേകിച്ചും കുങ്കനെ. എന്നു തന്നെയല്ലേ ഞാന്‍ പറഞ്ഞത്‌.

വീരചരമം പ്രാപിച്ചവരെ മാത്രമേ ഞാന്‍ ഇഷ്ടപ്പെടുള്ളൂ എന്നില്ലല്ലോ... എന്റെ ഇഷ്ടപ്പെട്ട മൂവി ഹീറോ ബ്രേവ് ഹാര്‍ട്ടിലെ വാലസ് തന്നെ... ആ ചങ്ങാതി വീരചരമവും പ്രാപിച്ചില്ല; ആത്മഹത്യ ചെയ്യാന്‍ അവസരം കിട്ടിയിട്ടും ചെയ്തില്ല.
അതാണ് സംവിധായകന്റേയും തിരകഥകൃത്തിന്റേയും മിടുക്ക്. (ഈ സിനിമ അതുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല; ഞാന്‍ ഒരു ഉദ്ദാഹരണം പറഞ്ഞു എന്നു മാത്രം)

പീക്കുട്ടി സഹോദരി പറഞ്ഞപോലെ “ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായമാണല്ലോ“

ഈ സിനിമ കണ്ടപ്പോള്‍ ഉണ്ടായ എന്റെ ചെറിയ നിരാശ രേഖപ്പെടുത്തി എന്നേയുള്ളൂ... നിരാശയുടെ കാരണം താരതമ്യം ആണ്...ഒരു മലയാള സിനിമ എന്ന നിലയ്ക്ക് ഈ സിനിമ കൊള്ളാം. ഒരു പക്ഷേ ‘കാലപാനി‘യുടെ തൊട്ടു താഴെ ഞാന്‍ ഇതിനെ പ്രതിഷ്ഠിക്കും.

വളരെ ശരി. നീ റിവ്യൂ തന്നെയാണ് എഴുതിയത്. അതിന് ഒരു കുഴപ്പവുമില്ല. പക്ഷേ - “തോറ്റ ഒരു രാജാവിന്റെ കഥ” എന്നതാണ് പ്രശ്നം. അത് ചരിത്രത്തില്‍ ആണ് ഉദേശ്ശിക്കുന്നതെങ്കില്‍ നിന്റെ അഭിപ്രായത്തിനോട് ഞാന്‍ യോജിക്കുന്നില്ല. സിനിമയില്‍ ആയിരിക്കാം.

വീണ്ടൂം ഓഫ് ടൊപ്പിക്ക് - നീ ഗുല്‍മോഹര്‍ കണ്ടിട്ടുണ്ടോ? അത് തോറ്റ് ജനതയുടെ കഥയാണ്. സമൂഹത്തില്‍ ജയിച്ചവരുടെ കഥകള്‍ മാത്രം പറഞ്ഞാല്‍ മതിയോ? തൊറ്റവര്‍ ഉള്ളതു കൊണ്ടാണല്ലോ ജയിച്ചവ്ര് ഉണ്ടാകുന്നത്.

ചരിത്രം ചികയുമ്പോള്‍ ചിലര്‍ പറയുന്നു... പഴശ്ശിയാണ് കമ്പനിക്കു വേണ്ടി ആദ്യം ചുങ്കം പിരിച്ചിരുന്നതെന്ന്‌. അത് അമ്മാവനോ (അതോ ചേട്ടനോ) തട്ടിയെടുത്തപ്പോഴാണ് പഴശ്ശി കമ്പനിക്കെതിരെ തിരിഞ്ഞതെന്ന്‌. അതു ശരിയാണെങ്കില്‍ നിന്റേയും എന്റേയും മനസ്സില്‍ എന്തായിരിക്കും പഴശ്ശിക്കുള്ള സ്ഥാനം?!!

സിനിമയിലും ചുങ്കത്തിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. പഴശ്ശി അമ്മാവനുമായി തെറ്റാനുള്ള കാരണം എന്തായിരുന്നു സിനിമയില്‍? ആര്‍ക്കെങ്കിലും വ്യക്തത തരാമോ?
---
>>സമൂഹത്തില്‍ ജയിച്ചവരുടെ കഥകള്‍ മാത്രം പറഞ്ഞാല്‍ മതിയോ?

നീ പറഞ്ഞുവരുന്നത് പഴശ്ശി തോറ്റവരുടെ കഥ തന്നെയാണെന്നോ?

ഹാ! ഒരു സെല്‍‌ഫ് അടിച്ചല്ലോ ഞാന്‍ :-)

never mind..

പഴശ്ശി അമ്മാവനുമായി തെറ്റാനുള്ള കാരണം എന്തായിരുന്നു സിനിമയില്‍? Do you know?

അരുഷി,

ചരിത്രത്തില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ് ഈ സിനിമ എന്നു തോന്നുന്നു. ആ വ്യത്യാസം പഴശ്ശി രാജയുടെ ഉയരത്തില്‍ നിന്നും തുടങ്ങുന്നു.

സിനിമ വിജയിപ്പിക്കാന്‍ ചിലതൊക്കെ മാറ്റിമറിക്കേണ്ടി വരും, അല്ലേ?

ഈ സിനിമയെങ്ങാനും പൊളിഞ്ഞിരുന്നെങ്കില്‍ പിന്നെ ഒരൊറ്റ നിര്‍മ്മാതാവും ചരിത്ര സിനിമ ചിത്രീകരിക്കാന്‍ ശ്രമിക്കുകയില്ല.

നന്ദി... താങ്കളുടെ പ്രതികരണത്തിനു്.

This comment has been removed by the author.

എന്റെ അഭിപ്രായത്തില്‍ ഈ യുദ്ധസിനിമ ഇതിലും നന്നായി എടുക്കാമായിരുന്നു എന്നേയുള്ളൂ... പഴശ്ശിരാ‍ജ എന്ന ചരിത്രവ്യക്തിയേക്കാളുപരി എന്റെ താത്പര്യം അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചാണ്.

@യാസ്ജെ - സിനിമയില്‍ പറഞ്ഞിരിക്കുന്നതിന്‍ പ്രകാരം - പഴശ്ശി ബ്രിട്ടീഷ്‌കാര്‍ക്കൊത്ത് മൈസൂര്‍ പടയെ തുരത്തി. അതില്‍ വലിയവീടന്‍ ചന്തുവും, കുങ്കനും കൂടെയുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം, ബ്രിട്ടീഷുകാര്‍ കപ്പം കൂട്ടിയപ്പോള്‍ പഴശ്ശി അതിനെ എതിര്‍ത്തു. അപ്പോള്‍ അമ്മാവന്‍ ആ കപ്പം പിരിച്ചു നല്‍കാന്‍ തയ്യാറായി. കോട്ടയം ദേശത്തിന്റെ അധിപനായി ബ്രിട്ടീഷുകാര്‍ അയാളെ നിയമിച്ചു കപ്പം പിരിക്കാന്‍ ഏര്‍പ്പാടാക്കി. കേരളവര്‍മ്മ പഴശ്ശി രാജ ഒളിവിലാവുകയും ചെയ്തു.

ഇത്രയുമാണ് എനിക്ക് മനസ്സിലായത്. ഇതില്‍ എത്രമാത്രം ചരിത്രപരമായി സത്യമാണെന്ന് അറിയില്ല.

എന്തിനാണ് പഴശ്ശിയുടെ അമ്മാവനെ ആ പണി ഏല്‍പ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്‌? അദ്ദേഹം കമ്പനിയെ സഹായിച്ചതായി പറയുന്നില്ല. മാത്രമല്ല വലിയവീടന്‍ ചന്തു എന്തോക്കെയോ കിട്ടും എന്ന പ്രതീക്ഷയിലും ആയിരുന്നു. സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുകയും ചെയ്തു. അമ്മാവനെ പിന്നെ സിനിമയില്‍ എവിടേയും കാണാനില്ലായിരുന്നു. എന്താണ് അവിടെ ഒരു മിസിങ്?

http://en.wikipedia.org/wiki/Pazhassi_Raja

പഴശ്ശിരാജ നമുക്കു ഒരു സ്വാതന്ത്റ്യ സമര പോരാളി ആണെങ്കില് കസബ് പാകിസ്താനു ഒരു ജിഹാദ് പോരാളി ആണു നമ്മള്ക്കു അവന് ഒരു ദേശ ദ്റോഹിയും നമ്മള് ഏതു രാജാവിണ്റ്റെ കഥ പരിശോധിച്ചാലും തന്ത്റം കൊണ്ടും ടെക്നോളജി കൊണ്ടും അഡ്മിനിസ്റ്റ്റേഷന് കൊണ്ടും എപ്പോഴും നമ്മുടെ നാട്ടുരാജാക്കന്മാറ് ശിപ്പയി ലഹള നടത്തിയവറ് ഒക്കെ പിന്നിലായിരുന്നു ഇവരൊക്കെ പലപ്പോഴും ബ്റിട്ടീഷു കാരുമായി മിത്റം ആയിരുന്നു അവരുടെ സ്വാറ്ഥ താല്പ്പര്യങ്ങള് നടക്കാതെ വരുമ്പോള് ആണു ഇവറ് സ്വാതന്ത്റ്യ പോരാളികള് ആയത്

ഇവരെ എല്ലാം തോല്പ്പിച്ചതു ഇവരുടെ പാളയത്തിലെ പടയും കൂടെ നിന്നവരുടെ ചതിയും ആയിരുന്നു വില്യം ലോഗണ്റ്റെ മലബാറ് മാനുവല് ആണു നമുക്കുള്ള ആകെ ചരിത്റ ഗ്രന്ഥം അതു ബ്റിട്ടീഷ് അനുകൂല ചരിത്റം ആണെന്നും പറയാം പഴശ്ശി രാജ വീരന് ആണെങ്കില് പോലും പടം കൊള്ളാമെങ്കിലെ കൊള്ളാം എന്നു പറയാന് പറ്റു

അങ്ങനെയൊക്കെ ചോദിച്ചാല്‍ - അത് ബ്രിട്ടീഷുകാരോട് പൊയി ചോദിക്കടാ എന്ന് പറയേണ്ടി വരും :-). I think when pazhassi turned against british, ammavan might have told he will do that since he lost the ground of kottayam to pazhassi. Anyways from the history it is known that Britishers always used people who stood with them against their rivals. Divide and Rule alle avarkkistham.

മലബാറില്‍ വികസനം കുറവാണൂ എന്ന സത്യം ആണു ചൂണ്ടിക്കാട്ടിയത്‌ കേരള കോണ്‍ഗ്രസ്‌ പോക്കറ്റുകളിലേ കാര്യ്മായി വികസനം നടന്നിട്ടുള്ളു എന്‍ എച്‌ പതിനേഴും നാല്‍പ്പത്തി ഏഴും കമ്പയര്‍ ചെയ്യുക വീതി എത്ര ഉണ്ട്‌? പാര്‍ട്ടിയുടെ പേരില്‍ ചാവാനും കൊല്ലാനും നടക്കുന്ന അന്ധന്‍മാരും മലബാറില്‍ അല്ലാതെ തെക്കോട്ടില്ല എം ടീയുടെ വടക്കന്‍ വീരഗാഥ മൌലികമല്ല എന്ന ആരോപണം ഉണ്ട്‌ അതൊരു തീസിസ്‌ ആയിരുന്നു മറ്റൊരാള്‍ എഴുതിയത്‌, പെരുംതച്ചനും കഥയിലെ മറ്റൊരു ആം ഗിള്‍ കണ്ടെത്തിയത്‌ തോപ്പില്‍ ഭാസിയുടെ മകനായ അജയന്‍ ആയിരുന്നു എന്നാണു അജയണ്റ്റെ ഒരു ഇണ്റ്ററ്‍വ്യൂവില്‍ കേട്ടത്‌ എന്നാല്‍ ക്റേഡിറ്റ്‌ എം ടിക്കു കിട്ടി അങ്ങിനെ പെരും തച്ചനും വടക്കന്‍ വീര ഗാഥയും ആയി പഴശ്ശി രാജ താരതമ്യം ചെയ്താല്‍ എംടി ക്കു അഭിമാനിക്കാന്‍ ഒന്നുമില്ല ,

നിങ്ങള്‍ കേരള സിംഹം വായിച്ചിട്ട്‌ ഈ സ്ക്റിപ്റ്റ്‌ നോക്കൂ അപ്പോള്‍ മനസ്സിലാകും ഇതു നിങ്ങള്‍ക്കും എഴുതാന്‍ പറ്റുമായിരുന്നു എന്നു

കാലാ പാനി യഥാറ്‍ഥത്തില്‍ പഞ്ചാഗ്നി തന്നെ അല്ലേ? ഒന്നു
ആലോചിക്കൂ

കുറുമ്പ്റനാടന്‍ ആയ തിലകണ്റ്റെ റോള്‍ ഇല്ലാതായത്‌ അമ്മ പറഞ്ഞിട്ടായിരിക്കും, തിലകന്‍ പടത്തില്‍ വേണമെന്നു ഹരിഹരനു നിര്‍ബന്ധം ആയിരുന്നു മമ്മൂട്ടിയെയും മോഹന്‍ലാലില്‍നെയും ചീത്ത പറഞ്ഞതോടെ തിലകനെ ഒതുക്കുകയാണു മലയാളത്തില്‍ സുരേശ്‌ ഗോപിക്കാണു നഷ്ടം പറ്റിയത്‌ ഗോപിക്കായിരുന്നു കുങ്കണ്റ്റെ റോള്‍ പക്ഷെ ഉപജാപകരെ വിശ്വസിച്ചു തണ്റ്റെ റോള്‍ മമ്മൂട്ടി ഒതുക്കുമെന്നു കരുതി സുരേശ്‌ ഗോപി പിന്‍ മാറി ശരത്‌ കുമാറ്‍ നണ്ണും ചാരി ഇരുന്നു പെണ്ണും കൊണ്ടു പോവുകയും ചെയ്തു

നിന്റെ എല്ലാ സംശയത്തിനുമുള്ള മറുപടി, നവമ്പര്‍ ലക്കത്തിലെ ഭാഷാപോഷിണിയില്‍ ശ്രീ എം. ജി. എസ് നാരായണന്‍ കൊടുത്തിട്ടുണ്ട്. ഒന്നു വായിച്ചു നോക്കുക.