"കേരളം ഒരു ഭ്രാന്താലയം" എന്നു മുന്‍പേ മനസിലാക്കിയ സ്വാമി വിവേകാനന്ദന്‍ വളരെ വലിയ ഒരു ദീര്‍ഘദര്‍ശി തന്നെ.
നാറാണത്തു ഭ്രന്തനോ... മുഴുവന്‍ കേരള ജനതതേയും പ്രതിനിധാനം ചെയ്യുന്നു. "വാട്ട് കേന്‍ ഐ ഡു ഫോര്‍ യു" എന്നു പറഞ്ഞു ദേവി എന്തിനും തയ്യാറായി വന്നപ്പോള്‍ ആ ഭ്രാന്തന്‍ മൊഴിഞ്ഞു... വലത്തേ കാലിലെ മന്തുരോഗം ഇടത്തേ കാലിലേക്കു മാറ്റാന്‍ !! എന്നിട്ടു മൃദുവായി ഒന്നു പുഞ്ചിരിച്ചുപോലും... തനി പൊട്ടന്‍ തന്നെ!!!
നമ്മളും അതു തന്നെയല്ലേ ചെയ്യുന്നതു! എല്ലാ അഞ്ചു വര്‍ഷത്തിലും നമുക്ക് ഒരു വരം കിട്ടും ... വോട്ട് ചെയ്യാന്‍ ... അപ്പോള്‍ നമ്മള്‍ നാറാണത്തു ഭ്രന്തനെ പോലെ മഹത്തായി ചിന്തിക്കും... എന്നിട്ടു പൊട്ടിപ്പൊട്ടി ചിരിക്കും. എന്നിട്ടു ഇപ്പോള്‍ വലത്താണു ഭരിക്കുന്നതെങ്കില്‍ ഇടത്തിനും അല്ലെങ്കില്‍ മറിച്ചും കുത്തി, പഴയ മാറാപ്പും ദുരിതങ്ങളും തുടര്‍ന്നും പേറി ജീവിതം ഹാപ്പിയായി കൊണ്ടുപോകുന്നു !!!
Posted by
yetanother.softwarejunk
2 comments:
hope you have known abt the idappal incident by now... in what century are we? and where?
"പരാക്രമം സ്ത്രീകളൊടല്ല വേണ്ടൂ"...എന്നു മറന്നതു പൊട്ടെ... ഗര്‍ഭിണികളെ വരെ വെറുതെ വിടില്ലെന്നു വച്ചാല്‍ !!!
Post a Comment