വളരെ അപൂര്‍വമായി ഞാന്‍ ഓര്‍ക്കാറുള്ള ഒരു classmate ഉണ്ടെനിക്ക്...ഈ Chennai യില്‍ തന്നെ. സുജീഷേ ക്ഷമിക്കൂ... മിക്കവാറും സമയം ഈ ചങ്ങാതിയെ കാണാന്‍ പോലും കിട്ടാറില്ല. പിന്നീടാണു മനസ്സിലായതു ആശാന്‍ ഒരു hotel നടത്തുന്നുണ്ടെന്ന കാര്യം. എപ്പോഴോ ഒരിക്കല്‍ എന്നോടു സൂചിപ്പിച്ചിരുന്നുവെങ്കിലും 30KM അകലെയുള്ള അവനെ ചെന്നു കാണാന്‍ എന്തുകൊണ്ടോ ഞാന്‍ മെനക്കെട്ടില്ല എന്നു പറയുന്നതാവും ശരി.
'റെജിമകന്‍' ഇവിടെ land ചെയ്തിട്ടുണ്ടെന്ന വിവരം പ്രസീദ് എന്ന അറിയിക്കുകയും എന്നാ പിന്നെ സുജീഷിന്റെ ഹോട്ടലില്‍ നിന്നു അത്താഴം തട്ടാം എന്നു ടിയാന്‍ തീരുമാനിക്കുകയും ചെയ്ത പ്രകാരം ഞങ്ങള്‍ അങ്ങോട്ട് വച്ചു പിടിപ്പിച്ചു. എന്തായാലും o.c യില്‍ കിട്ടുന്നതല്ലേ എല്ലാത്തിന്റേയും ഗുണനിലവാരം പരിശോധിച്ചു കളയാം എന്നു ഞാന്‍ ഉറപ്പിച്ചതിന്‍ പടി മനസില്‍ തോന്നിയതെല്ലം order ചെയ്തു ലാത്തിയടിയിലേക്കു പ്രവേശിച്ചു. അതുകൊണ്ടാവും മുമ്പില്‍ കൊണ്ടു വച്ച ചപ്പത്തി,പൊറൊട്ട, ചിക്കന്‍ ഇത്യാതി സാധനങ്ങള്‍ ഞൊടിയിടയ്കുള്ളില്‍ ആവിയായത്. പുറമെ പുട്ടും കടല കറിയം ഒന്നു പരീക്ഷിച്ചു നോക്കി. കൊള്ളാം.
എല്ലാം കഴിഞ്ഞപ്പോഴാണു കപ്പ മീന്‍ കറിയുടെ കാര്യം മച്ചാന്‍ സൂചിപ്പിച്ചതു. ഇനി ഇപ്പൊ ഇതു അകത്താക്കാന്‍ 30KM വരേണ്ടെന്നൊര്‍തു എന്ന ഒരു plate ആയിക്കോട്ടെ എന്നായി ഞാന്‍. "എടാ മച്ചു നിന്റെ പണ്ടെത്തെ capacity ഇപ്പൊഴും ഉണ്ടല്ലേ..." പാവം പ്രസീദ് !! അവനെന്തറിയാം ? (അവന്‍ കൊച്ചു പയ്യനല്ലേ!!!:-)
എല്ലാം കഴിഞ്ഞപ്പോള്‍ മനസിനൊരു സമാധാനം!! സ്വന്തം classmate റ്റിന്റെ hotel ലില്‍ നിന്നു മനസ്സിനിഷ്ടപ്പെട്ട കുശാലായ ഭക്ഷണം. രുചികരമായ ഒരു സദ്യ ഒരുക്കി തന്ന സുജീഷിനോടു എന്റെ ഹൃദയം നിറഞ്ഞ നന്ദി !!!
Address:
Thamburan-The Kerela Restaurant,
near Satyam IT Highway,
Sholinganallur,
Chennai-600119
Posted by
yetanother.softwarejunk
1 comments:
Enne veendum nee marannalum, 'Thamburan' restaurant nee vallapozhengilum oorkkumennu vishvasikkunnu!!
Post a Comment