ഒരു വടക്കന്‍ വീരഗാഥയുടെ... പെരുന്തച്ചന്റെ... തിരക്കഥാകൃത്തില്‍ നിന്നു ഇതിലും കുറഞ്ഞതു പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ !!!
ധര്‍മ്മത്തിലെ അധര്‍മ്മങ്ങള്‍ വളരെ ഭംഗിയായി വെളിപ്പെടുത്തിയിരിക്കുന്നു കഥാകാരന്‍ :-) ഭീമന്റെ ദൃഷ്ടിയില്‍ പുരോഗിമിക്കുന്ന ഈ കഥയില്‍ യുധിഷ്ഠിരനേയും ശ്രീകൃഷ്ണനേയും ഇടിച്ചു താഴ്ത്തിയതു മനഃപൂര്‍വ്വമാണോ?
"ഒരു വിനാഴിക, ഒരു വിനാഴിക മാത്രം, മനസ്സില്‍ ഹസ്തിനപുരം ഭരിച്ചു സ്ഥാനത്യാഗം ചെയ്ത രാജാവ്".
എല്ലാത്തിലും രണ്ടാമനാവാന്‍ വിധിക്കപ്പെട്ട ഒരുവന്‍ !! മന്ദന്‍ എന്നു ജേഷ്ഠന്‍ മാത്രമല്ല ..എല്ലാവരും വിളിക്കുന്നു...സ്വന്തം അമ്മയും... ഹ ഹ... കുരുക്ഷേത്രയുദ്ധം ഒറ്റക്കു ജയിക്കാന്‍ കഴിവുള്ള മന്ദന്‍ !!! ഈ മന്ദനെ ശരിക്കുപയോഗിച്ചു ദ്രൗപതിയും ;-) വെറും രണ്ടാമൂഴത്തിന്റെ പേരും പറഞ്ഞ് !!!
ആലപ്പുഴ-ചെന്നൈ എക്സ്പ്രെസ് മൂന്ന്‍ മണിക്കൂര്‍ വൈകിയാണു എന്നെ വീട്ടുപടിക്കല്‍ ഇറക്കിയതെന്നു ഞാന്‍ മറന്നു... ആ യാത്രയില്‍ കൂട്ടുകരില്ലാത്തതിന്റെ ഏകാന്തത ഞന്‍ അറിഞ്ഞില്ല...
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
ഇതു എം.ടി തന്നെയല്ലയോ?!!! ഗോവയില്‍ നിന്നു മെല്‍വിന്‍ ഒപ്പിയെടുത്തത്...
Posted by
yetanother.softwarejunk
2 comments:
പുതുവര്‍ഷാശംസകള്‍
Thanks for the wishes...here's wishing you a wonderful year ahead !
Post a Comment